ഈടില്ലാതെ വായ്പ, സ്ത്രീ സംരംഭകർക്ക് വമ്പൻ അവസരവുമായി എസ്ബിഐ

Published : Mar 09, 2025, 01:37 PM IST
ഈടില്ലാതെ വായ്പ, സ്ത്രീ സംരംഭകർക്ക് വമ്പൻ അവസരവുമായി എസ്ബിഐ

Synopsis

സ്ത്രീകള്‍ നയിക്കുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ യൂണിറ്റുകള്‍ക്ക് ഡിജിറ്റല്‍, സ്വയം സംരംഭക പ്രക്രിയയിലൂടെ വേഗത്തിലും എളുപ്പത്തിലും ധനസഹായം നല്‍കാന്‍ പുതിയ പദ്ധതി സഹായിക്കുമെന്ന് എസ്ബിഐ

നിതാദിനത്തോടനുബന്ധിച്ച് രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ത്രീ സംരംഭകര്‍ക്കായി പുതിയ വായ്പാ പദ്ധതി ആരംഭിച്ചു. അസ്മിത എന്ന പേരിലുള്ള പദ്ധതി പ്രകാരം സ്ത്രീകള്‍ക്ക് ഈട് രഹിത വായ്പ ലഭിക്കും. കുറഞ്ഞ പലിശയാണ് വായ്പയുടെ മറ്റൊരു പ്രത്യേകത.സ്ത്രീകള്‍ക്ക് ബിസിനസ് വായ്പകള്‍ എടുക്കുന്നതില്‍ താല്‍പ്പര്യം കുറവാണെന്ന് ട്രാന്‍സ് യൂണിയന്‍ സിബില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്ത്രീകള്‍ക്ക് വ്യക്തിഗത അല്ലെങ്കില്‍ ഉപഭോഗ ആവശ്യങ്ങള്‍ക്കായാണ് പലപ്പോഴും വായ്പ എടുക്കുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച്, സ്ത്രീകള്‍ എടുക്കുന്ന വായ്പകളില്‍ 3 ശതമാനം മാത്രമേ ബിസിനസ് ആവശ്യങ്ങള്‍ക്കുള്ളൂ, അതില്‍ 42 ശതമാനം വ്യക്തിഗത വായ്പകള്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ വായ്പകള്‍, ഭവന ഉടമസ്ഥാവകാശം തുടങ്ങിയ വ്യക്തിഗത ധനകാര്യ ഉല്‍പ്പന്നങ്ങള്‍ക്കായുള്ളതും 38 ശതമാനം സ്വര്‍ണ്ണ പണയത്തിലൂടെ എടുത്തതുമാണ്.

സ്ത്രീകള്‍ നയിക്കുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ യൂണിറ്റുകള്‍ക്ക് ഡിജിറ്റല്‍, സ്വയം സംരംഭക പ്രക്രിയയിലൂടെ വേഗത്തിലും എളുപ്പത്തിലും ധനസഹായം നല്‍കാന്‍ പുതിയ പദ്ധതി സഹായിക്കുമെന്ന് എസ്ബിഐ ചെയര്‍പേഴ്സണ്‍ സിഎസ് സെറ്റി പറഞ്ഞു. അസ്മിത വായ്പകള്‍ക്കുള്ള അപേക്ഷാ പ്രക്രിയ പൂര്‍ണ്ണമായും ഡിജിറ്റല്‍ ആണ്. ജിഎസ്ടിഐഎന്‍, ബാങ്ക് സ്റ്റേറ്റ്മെന്‍റുകള്‍, സിഐസി ഡാറ്റാബേസ് എന്നിവ ഉപയോഗിച്ച് വായ്പക്കാരുടെ വിവരങ്ങള്‍ പരിശോധിച്ച് വായ്പ നല്‍കും . ബിസിനസ് ആവശ്യകതകളെ അടിസ്ഥാനമാക്കിയാണ് വായ്പാ പരിധി നിശ്ചയിക്കുന്നത്. മികച്ച വനിതാ സംരംഭകരെ ബാങ്ക് തിരിച്ചറിയുകയും അവര്‍ക്ക് മാനേജ്മെന്‍റ്, ബിസിനസ് എന്നിവയില്‍ പരിശീലനം നല്‍കുകയും ചെയ്യും.  സ്ത്രീ ശാക്തീകരണത്തിനായുള്ള പ്രതിബദ്ധതയാണ് പുതിയ വായ്പാ പദ്ധതിയിലൂടെ നിര്‍വഹിക്കുന്നതെന്ന് എസ്ബിഐ പറഞ്ഞു

ഇതിനുപുറമെ, സ്ത്രീകള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത കാര്‍ഡായ റുപേയില്‍ പ്രവര്‍ത്തിക്കുന്ന നാരി ശക്തി പ്ലാറ്റിനം ഡെബിറ്റ് കാര്‍ഡും എസ്ബിഐ അവതരിപ്പിച്ചു. വിവിധ മേഖലകളിലെ സ്ത്രീകളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനാണ് ഈ പദ്ധതി.

PREV
Read more Articles on
click me!

Recommended Stories

രൂപ-റൂബിള്‍ ഇടപാട്: തടസ്സം രാഷ്ട്രീയമല്ല, കച്ചവടത്തിലെ 'കണക്കുകള്‍' മാത്രം; നിലപാട് വ്യക്തമാക്കി പുടിന്‍
ഇൻഡിഗോ പ്രതിസന്ധി: കുതിച്ചുയർന്ന് വിമാന ചാർജ്ജ്; ദില്ലി - തിരുവനന്തപുരം ടിക്കറ്റ് നിരക്ക് ഒരു ലക്ഷം കടന്നു!