ഒറ്റത്തവണ നിക്ഷേപിച്ചാൽ മതി; മാസത്തിൽ 50,000 രൂപ നേടാവുന്ന എസ്ബിഐ സ്കീമിതാ

Published : Aug 30, 2023, 05:16 PM IST
ഒറ്റത്തവണ നിക്ഷേപിച്ചാൽ മതി; മാസത്തിൽ 50,000 രൂപ നേടാവുന്ന എസ്ബിഐ സ്കീമിതാ

Synopsis

മതിയായ പ്രതിമാസ വരുമാനം ലഭിക്കുന്നതിന് നല്ലൊരു തുക ഒറ്റത്തവണ നിക്ഷേപിക്കേണ്ടതായി വരും എന്നത് നിക്ഷേപകർ ശ്രദ്ധിക്കേണ്ടതാണ് .

വിവിധതരത്തിലുള്ള പെൻഷൻ സ്കീമുകൾ ഇന്ന് നിലവിലുണ്ട്. ഒറ്റത്തവണ തുക നിക്ഷേപിച്ചുകൊണ്ട് മാസവരുമാനമാണ് ലക്ഷ്യമെങ്കിൽ എസ്‌ബിഐ ലൈഫ് – സ്മാർട്ട് ആന്വിറ്റി പ്ലസ് പ്ലാൻ മികച്ച ഓപ്ഷനാണ്. എന്നാൽ മതിയായ പ്രതിമാസ വരുമാനം ലഭിക്കുന്നതിന് നല്ലൊരു തുക ഒറ്റത്തവണ നിക്ഷേപിക്കേണ്ടതായി വരും എന്നത് നിക്ഷേപകർ ശ്രദ്ധിക്കേണ്ടതാണ് . 60 വയസ്സ് പിന്നിട്ട ഒരാൾക്ക് പ്രതിമാസം 50,000 രൂപയും ലഭിക്കാൻ എത്ര തുക നിക്ഷേപിക്കണമെന്ന് നോക്കാം.

എസ്‌ബിഐ ലൈഫ് – സ്മാർട്ട് ആന്വിറ്റി പ്ലസ് പ്ലാൻ
ഒരു വ്യക്തിഗത, നോൺ-ലിങ്ക്ഡ്, നോൺ-പാർട്ടിസിപ്പേറ്റിംഗ്, ജനറൽ ആന്വിറ്റി പ്ലാനാണ് എസ്‌ബിഐ ലൈഫ് – സ്‌മാർട്ട് ആന്വിറ്റി പ്ലസ്. ഇമ്മിഡിയേറ്റ്, ഡിഫേർഡ്, എന്നീ വിഭാഗങ്ങളിലാണ് ഈ പ്ലാൻ ആന്വിറ്റി ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നത്. സ്കീമിന് ജോയിന്റ് ലൈഫ് ഓപ്ഷനുകളും ഉണ്ട്. 30 വയസ്സുമുതൽ ആന്വിറ്റി പ്ലാനിലും, 45 വയസ്സുമുതൽ ഡിഫേർഡ് പ്ലാനിലും അംഗമാകാം. 50000 രൂപ പ്രതിമാസവരുമാനമായി നേടാൻ എത്ര തുക നിക്ഷേപിക്കണമെന്ന് നോക്കാം
.
പ്രതിമാസം 50,000 രൂപ നേടാൻ

ലൈഫ് ആന്വിറ്റി പ്ലാൻ പ്രകാരം സ്‌കീമിൽ നിന്ന് പ്രതിമാസം 50000 രൂപ ലഭിക്കാൻ 60 വയസ്സുള്ള ഒരാൾക്ക് 78,06,401 രൂപ വേണ്ടിവരും.ലൈഫ് ആന്വിറ്റി വിത്ത് റിട്ടേൺ ഓഫ് പർച്ചേസ് പ്രൈസ് പ്രകാരം,   പ്രതിമാസം 50000 രൂപ ലഭിക്കുന്നതിന് 60 വയസ്സുള്ള 94,30,997 രൂപ നിക്ഷേപിക്കേണ്ടതായിവരും. ലൈഫ് ആന്വിറ്റി വിത്ത് റിട്ടേൺ ബാലൻസ് പർച്ചേസ് : ഈ ഓപ്‌ഷനു കീഴിലുള്ള സ്‌കീമിൽ നിന്ന് പ്രതിമാസം 50000 രൂപ ലഭിക്കുന്നതിന് 60 വയസ്സുള്ള ഒരാൾക്ക് 80,31,053 രൂപ നൽകേണ്ടിവരും .10 വർഷത്തെ നിശ്ചിത കാലാവധിയിലുള്ള ലൈഫ് ആന്വിറ്റി  സ്‌കീമിൽ നിന്ന് പ്രതിമാസം 50000 രൂപ ലഭിക്കുന്നതിന് 60 വയസ്സുള്ള ഒരാൾ 78,98,894 രൂപ നിക്ഷേപിക്കണം

PREV
Read more Articles on
click me!

Recommended Stories

ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽ; പ്രവാസികള്‍ പണം നാട്ടിലേക്ക് അയയ്ക്കാന്‍ ഏറ്റവും നല്ല സമയം ഏത്?
'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി