ബാങ്ക് ലോക്കർ ആവശ്യമുണ്ടോ? ബ്രാഞ്ച് സന്ദർശിക്കാൻ ആവശ്യപ്പെട്ട് എസ്ബിഐ; പുതിയ നിരക്കുകൾ ഇതാണ്

Published : Jun 19, 2023, 01:04 PM IST
ബാങ്ക് ലോക്കർ ആവശ്യമുണ്ടോ? ബ്രാഞ്ച് സന്ദർശിക്കാൻ ആവശ്യപ്പെട്ട് എസ്ബിഐ; പുതിയ നിരക്കുകൾ ഇതാണ്

Synopsis

ലോക്കർ ഉള്ളത് ഏത് ബ്രാഞ്ചിലാണോ ആ ബ്രാഞ്ച് വേണം സന്ദർശിക്കാൻ. ബാങ്കുകളിലെ ലോക്കർ കരാർ പുതുക്കുന്നതിനുള്ള സമയപരിധി അവസാനിക്കാൻ ഇനി രണ്ടാഴ്ച മാത്രം

ദില്ലി: ബാങ്ക് ലോക്കർ കരാർ പുതുക്കാൻ രാജ്യത്തെ ബാങ്കുകൾ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, തങ്ങളുടെ ഉപഭോക്താക്കളെ ലോക്കർ കരാർ പുതുക്കുന്നതിനുള്ള നടപടിക്രമങ്ങൾക്കായി ബ്രാഞ്ച് സന്ദർശിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ലോക്കർ ഉള്ളത് ഏത് ബ്രാഞ്ചിലാണോ ആ ബ്രാഞ്ച് വേണം സന്ദർശിക്കാൻ. പുതിയ ലോക്കർ കരാറിൽ ഒപ്പുവെക്കാൻ ഉപഭോക്താക്കളോട് അഭ്യർത്ഥിക്കുന്നതായി എസ്ബിഐ ട്വീറ്റ് ചെയ്തു. ബാങ്കുകളിലെ ലോക്കർ കരാർ പുതുക്കുന്നതിനുള്ള സമയപരിധി ഈ മാസം 30 ന് അവസാനിക്കും

ഏറ്റവും പുതിയ എസ്ബിഐ ലോക്കർ നിരക്കുകൾ

വിവിധ രീതിയിലുള്ള ലോക്കർ നിരക്കുകൾ എസ്ബിഐ ഈടാക്കുന്നുണ്ട്. 

1. എസ്ബിഐയുടെ ചെറിയ ലോക്കർ വാടക നിരക്ക്
നഗരത്തിലേയും  മെട്രോ സിറ്റിയിലെയും ഉപഭോക്താക്കൾക്ക് 2000 രൂപ + ജിഎസ്ടിയും ഗ്രാമങ്ങൾക്കും അർദ്ധ നഗരങ്ങൾക്കും 1500 രൂപ + ജിഎസ്ടിയും ബാങ്ക് ഈടാക്കുന്നു.

2. എസ്ബിഐയുടെ ഇടത്തരം ലോക്കർ വാടക നിരക്ക്
നഗരത്തിലേയും  മെട്രോ സിറ്റിയിലെയും ഉപഭോക്താക്കൾക്ക് 4000 രൂപ + ജിഎസ്ടിയും ഗ്രാമങ്ങൾക്കും അർദ്ധ നഗരങ്ങൾക്കും 3000 രൂപ + ജിഎസ്ടിയും ബാങ്ക് ഈടാക്കുന്നു.

3. എസ്ബിഐയുടെ വലിയ ലോക്കർ വാടക നിരക്ക്
നഗരത്തിലേയും  മെട്രോ സിറ്റിയിലെയും ഉപഭോക്താക്കൾക്ക് 8000 രൂപ + ജിഎസ്ടിയും ഗ്രാമങ്ങൾക്കും അർദ്ധ നഗരങ്ങൾക്കും 6000 രൂപ + ജിഎസ്ടിയും ബാങ്ക് ഈടാക്കുന്നു.

4. എസ്ബിഐയുടെ ഏറ്റവും വലിയ ലോക്കർ വാടക നിരക്ക്
നഗരത്തിലേയും  മെട്രോ സിറ്റിയിലെയും ഉപഭോക്താക്കൾക്ക് 12,000 രൂപ + ജിഎസ്ടിയും ഗ്രാമങ്ങൾക്കും അർദ്ധ നഗരങ്ങൾക്കും 9000 രൂപ + ജിഎസ്ടിയും ബാങ്ക് ഈടാക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

അടിപതറി ഇന്ത്യയും അമേരിക്കയും യൂറോപ്പും! വമ്പൻമാരെ വെട്ടി കരുത്തുകാട്ടിയത് ചൈന, ആഗോള ഉദ്പാദനരംഗത്തെ ശക്തി കേന്ദ്രമായി ചൈന
കുഴിമന്തിയും അൽഫാമും കേരളത്തിൽ കിട്ടാക്കനിയാകുമോ? സംസ്ഥാനത്ത് ഹോട്ടൽ മേഖലയിൽ കടുത്ത പ്രതിസന്ധി