യോനോ ആപ്പ് മുതൽ നെറ്റ് ബാങ്കിംഗ് വരെ തടസ്സപ്പെട്ടേക്കാം; എസ്ബിഐ പറയുന്ന കാരണം ഇതാണ്

By Web TeamFirst Published Mar 22, 2024, 5:24 PM IST
Highlights

ഇൻ്റർനെറ്റ് ബാങ്കിംഗ്, യോനോ ലൈറ്റ്, യോനോ ബിസിനസ് വെബ് & മൊബൈൽ ആപ്പ്, യോനോ, യുപിഐ എന്നിവയുടെ സേവനങ്ങൾ തടസപ്പെട്ടേക്കുമെന്ന് എസ്ബിഐ വെബ്സൈറ്റ് പറയുന്നു. 

 സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റൽ ബാങ്കിംഗ് ആപ്ലിക്കേഷനായ യോനോയുടെ പ്രവർത്തനം തടസപ്പെട്ടു. 2024 മാർച്ച് 23-ന് കുറച്ച് സമയത്തേക്ക് ഷെഡ്യൂൾ ചെയ്ത പ്രവർത്തനത്തിൽ ചില ഡിജിറ്റൽ ചാനലുകൾ ലഭ്യമല്ലെന്ന് എസ്ബിഐ  അറിയിച്ചിരുന്നു. 

ഏതൊക്കെ സേവനങ്ങൾ ലഭ്യമാകില്ല

ഇൻ്റർനെറ്റ് ബാങ്കിംഗ്, യോനോ ലൈറ്റ്, യോനോ ബിസിനസ് വെബ് & മൊബൈൽ ആപ്പ്, യോനോ, യുപിഐ എന്നിവയുടെ സേവനങ്ങൾ തടസപ്പെട്ടേക്കുമെന്ന് എസ്ബിഐ വെബ്സൈറ്റ് പറയുന്നു. 

ഏതൊക്കെ സമയങ്ങളിൽ സേവനങ്ങൾ ലഭ്യമാകില്ല

2024 മാർച്ച് 23-ന് ഒരു മണിക്കും രണ്ട് മണിക്കും ഇടയിൽ ഈ സേവനങ്ങൾ ലഭ്യമാകില്ല.

എന്തെല്ലാം ലഭ്യമാകും

ഈ കാലയളവിൽ യുപിഐ ലൈറ്റിൻ്റെയും എടിഎമ്മിൻ്റെയും സേവനങ്ങൾ ലഭ്യമാകും.

എന്താണ് യുപിഐ ലൈറ്റ്?

2022 സെപ്റ്റംബറിൽ നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും ആർബിഐയും ചേർന്നാണ് യുപിഐ ലൈറ്റ് അവതരിപ്പിച്ചത്.
രാജ്യത്ത് കുറഞ്ഞ മൂല്യമുള്ള ഇടപാടുകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത യുപിഐ സംവിധാനത്തിന്റെ  വിപുലീകരിച്ച പതിപ്പാണിത്. ഇത് വഴി  500 രൂപവരെയുള്ള ഇടപാടുകൾ ഈസിയായി നടത്താം. യുപിഐ ലൈറ്റ് അക്കൗണ്ടിൽ 2000 രൂപ വരെ ഉപഭോക്താവിന് സൂക്ഷിക്കാവുന്നതാണ്.

യുപിഐ ലൈറ്റ് ഉപയോഗിക്കും വിധം

 ഇടപാടുകൾ നടത്താൻ, ആപ്പിലെ വാലറ്റിൽ ആദ്യം നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം ട്രാൻസഫർ ചെയ്യേണ്ടതുണ്ട്. തുടർന്ന്, ഈ പണം ഉപയോഗിച്ച് വാലറ്റിൽ നിന്ന് യുപിഐ ലൈറ്റ് വഴി പേയ്‌മെന്റുകൾ നടത്താം

click me!