എസ്ബിഐ സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്കുകള്‍ വെട്ടിക്കുറച്ചു

By Web TeamFirst Published Feb 11, 2020, 12:10 AM IST
Highlights

രണ്ടു കോടിയ്ക്ക് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് 0.25 മുതല്‍ 0.5 ശതമാനം പലിശയിനത്തില്‍ കുറവ് വരും. ഫെബ്രുവരി 10 മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വന്നു.

ദില്ലി: റിപ്പോ നിരക്ക് നിലവിലെ 5.15 ശതമാനത്തില്‍ തന്നെ നിലനിര്‍ത്താന്‍ റിസര്‍വ്വ് ബാങ്ക് തീരുമാനിച്ചതിന് തൊട്ടുപിന്നാലെ എസ്ബിഐ സ്ഥിരനിക്ഷേപങ്ങളുടെ പലിശാനിരക്ക് വെട്ടിക്കുറച്ചു. രണ്ടുകോടിയില്‍ താഴെയുള്ള നിക്ഷേപങ്ങളുടെ ബേസിസ് പോയിന്റ് (ബിപിഎസ്) 0.1 മുതല്‍ 0.5 ശതമാനം വരെ കുറയും. രണ്ടു കോടിയ്ക്ക് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് 0.25 മുതല്‍ 0.5 ശതമാനം പലിശയിനത്തില്‍ കുറവ് വരും. ഫെബ്രുവരി 10 മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വന്നു.

പുതുക്കിയ പലിശനിരക്ക് ഇങ്ങനെ

*ഏഴ് മുതല്‍ 45 ദിവസം വരെയുള്ള നിക്ഷേപത്തിന് 4.50 ശതമാനം പലിശ
*46 മുതല്‍ 179 ദിവസം വരെ അഞ്ച് ശതമാനം പലിശ
*180 മുതല്‍ 210 ദിവസം വരെ 5.50 ശതമാനം പലിശ
*211 ദിവസം മുതല്‍ ഒരു വര്‍ഷം വരെ 5.50 ശതമാനം പലിശ
*ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷം വരെ ആറ് ശതമാനം പലിശ
*രണ്ട് മുതല്‍ മൂന്ന് വര്‍ഷം വരെ ആറ് ശതമാനം പലിശ
*മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ ആറ് ശതമാനം പലിശ
*അഞ്ച് മുതല്‍ 10 വര്‍ഷം വരെ ആറ് ശതമാനം പലിശ

മുതിര്‍ന്ന പൗരന്മാരുടെ നിക്ഷേപങ്ങള്‍ക്ക് പലിശയിനത്തില്‍ ഇളവുകളുണ്ട്

*ഏഴ് മുതല്‍ 45 ദിവസം വരെയുള്ള നിക്ഷേപത്തിന് അഞ്ച് ശതമാനം പലിശ
*46 മുതല്‍ 179 ദിവസം വരെ 5.50 ശതമാനം പലിശ
*180 മുതല്‍ 210 ദിവസം വരെ 6 ശതമാനം പലിശ
*211 ദിവസം മുതല്‍ ഒരു വര്‍ഷം വരെ 6 ശതമാനം പലിശ
*ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷം വരെ 6.50 ശതമാനം പലിശ
*രണ്ട് മുതല്‍ മൂന്ന് വര്‍ഷം വരെ 6.50 ശതമാനം പലിശ
*മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ 6.50 ശതമാനം പലിശ
*അഞ്ച് മുതല്‍ 10 വര്‍ഷം വരെ 6.50 ശതമാനം പലിശ
 

click me!