അർജന്റീനയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും തമ്മിൽ എന്ത് ബന്ധം?; ട്രെൻഡിംഗായി എസ്‌ബിഐ പാസ്‌ബുക്ക്

Published : Dec 16, 2022, 03:36 PM ISTUpdated : Dec 16, 2022, 03:57 PM IST
അർജന്റീനയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും തമ്മിൽ എന്ത് ബന്ധം?; ട്രെൻഡിംഗായി എസ്‌ബിഐ പാസ്‌ബുക്ക്

Synopsis

ലയണൽ മെസ്സിയുടെ അർജന്റീന ഫിഫ ലോകകപ്പ് ഫൈനലിൽ എത്തിയതോടെ എസ്‌ബിഐ പാസ്‌ബുക്ക് സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗിലാണ്.  അർജന്റീനയുടെ ആരാധകരാണ് ഇതിനു പിന്നിൽ.   

മുംബൈ: ലോകകപ്പ് സെമിയിൽ ക്രൊയേഷ്യയെ 3-0ന് പരാജയപ്പെടുത്തി അര്‍ജന്‍റീന ഫൈനലിലെത്തിയതിന് പിന്നാലെ ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കും മെസിക്കൊപ്പം സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിംഗാവുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് തന്നെ അർജന്റീനയെ പിന്തുണക്കുമ്പോള്‍ പിന്നെ ഇന്ത്യക്കാരെങ്ങനെ അര്‍ജന്‍റീനയുടെയും മെസിയുടെയും ആരാധകരല്ലാതാവുമെന്നാണ് അര്‍ജന്‍റീന ആരാധകര്‍ ചോദിക്കുന്നത്.

അർജന്റീനിയൻ പതാകയുടെ നിറത്തോടുള്ള സാമ്യമാണ് എസ്ബിഐയുടെ പാസ് ബുക്കിനെ ട്രെൻഡിംഗിലേക്ക് എത്തിച്ചത്. അർജന്റീനിയൻ റിപ്പബ്ലിക്കിന്റെ ദേശീയ പതാകയോട് സാമ്യമുള്ളതാണ് എസ്ബിഐയുടെ പാസ് ബുക്കിന്റെ നിറം. ഇളം നീലയും വെള്ളയും നിറങ്ങളിലുള്ളതാണ് പാസ് ബുക്ക്. ലയണൽ മെസ്സിയുടെ ഇന്ത്യൻ ആരാധകരാണ് എസ്ബിഐ പാസ്‌ബുക്ക് ഫോട്ടോകൾ പോസ്റ്റ് ചെയ്‌തത്. 

 

പാസ് ബുക്കിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ചിലർ എസ്‌ബിഐയെ അർജന്റീനയുടെ “ഔദ്യോഗിക പങ്കാളി” ആക്കാനും നിർദ്ദേശിച്ചു. ലയണൽ മെസ്സിയുടെ ടീമിന് ഇന്ത്യൻ ഹൃദയങ്ങളിൽ എത്രത്തോളം സ്ഥാനം പിടിക്കാൻ കഴിഞ്ഞു എന്നുള്ളതിന് തെളിവാണ് ഇതെന്ന് ചിലർ കുറിച്ചു. 

 

2022 ഖത്തർ ലോകകപ്പ് ഡിസംബർ 18 ഞായറാഴ്ചയാണ് നടക്കുന്നത്. മൂന്നാം തവണയും ലോകകപ്പ് കിരീടം സ്വന്തമാക്കാനായാണ് ഫ്രാൻസിനോട്  അർജന്റീന പോരാടുമ്പോൾ 2018 ലെ കിരീടം നിലനിർത്താൻ ഫ്രാൻസ് ശ്രമിക്കും. 

PREV
Read more Articles on
click me!

Recommended Stories

ഫിക്സഡ് ഡെപ്പോസിറ്റിന്റെ പലിശ നിരക്ക് കുറച്ച് എസ്ബിഐ; ആർക്കൊക്കെ നഷ്ടം വരും?
വായ്പ എടുത്തിട്ടുണ്ടോ? പലിശ കുറച്ച് എസ്ബിഐ; ഇഎംഐയുടെ ഭാരം കുറയും