ഒന്നര മാസത്തിനുള്ളിൽ 21 കോടി രൂപ പിഴ നൽകണം; 52 സ്ഥാപനങ്ങളോട് സെബി

Published : Nov 02, 2022, 11:58 AM IST
ഒന്നര മാസത്തിനുള്ളിൽ 21 കോടി രൂപ പിഴ നൽകണം;  52 സ്ഥാപനങ്ങളോട് സെബി

Synopsis

ഫണ്ടുകൾ ദുരുപയോഗം ചെയ്തു, 52 സ്ഥാപനങ്ങൾക്ക് സെബി പിഴ ചുമത്തി സെബി. 45  ദിവസത്തിനുള്ളിൽ പിഴ അടയ്ക്കാൻ നിർദേശം   

ദില്ലി: ഫോർട്ടിസ് ഹെൽത്ത്‌കെയർ ഹോൾഡിംഗ്‌സ് ഉൾപ്പെടെ 52 സ്ഥാപനങ്ങൾക്ക് 21 കോടി രൂപ പിഴ ചുമത്തിസെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). റിലിഗെയർ എന്റർപ്രൈസസിന്റെ വിഭാഗമായ റിലിഗെയർ ഫിൻവെസ്റ്റിന്റെ ഫണ്ടുകൾ ദുരുപയോഗം ചെയ്തതിനാണ് നടപടി. 45 ദിവസത്തിനകം പിഴ അടക്കാനാണ് സെബി ആവശ്യപ്പെട്ടിരിക്കുന്നത്.

മുൻകാല പ്രമോട്ടർമാരായ ആർ എച്ച് സി  ഹോൾഡിംഗ്, മൽവിന്ദർ മോഹൻ സിംഗ്, ശിവിന്ദർ മോഹൻ സിംഗ് എന്നിവരുടെ ലിസ്റ്റ് ചെയ്ത കമ്പനിയായ റെലിഗേർ എന്റർപ്രൈസസ് ലിമിറ്റഡിന്റെ ഫണ്ടുകൾ അതിന്റെ അനുബന്ധ സ്ഥാപനമായ റിലിഗെയർ ഫിൻവെസ്റ് വഴി മാറ്റി ഗുരുതരമായ തിരിമറികൾ നടത്തിയെന്നാണ് കണ്ടെത്തിയത്. ആർ ഇ എല്ലിന്റെ മെറ്റീരിയൽ സബ്‌സിഡിയറിയിൽ നിന്ന് 2473.66 കോടി രൂപയുടെ ഫണ്ടുകൾ വഴിതിരിച്ചുവിടുന്നതിനും ആർ എഫ് എല്ലിന്റെ  487.92 കോടി രൂപയുടെ ഫണ്ടുകൾ ദുരുപയോഗം ചെയ്തതായും സെബി കണ്ടെത്തി. 

ALSO READ: 'ഇത് തന്റെ ഹൃദയം തകർക്കുന്നു'; പിരിച്ചുവിട്ട ജീവനക്കാരോട് ക്ഷമ ചോദിച്ച് ബൈജു രവീന്ദ്രൻ

ഫണ്ടുകൾ ദുരുപയോഗം ചെയ്തത് കണ്ടെത്തിയതിനെ തുടർന്നാണ് സെബി 21  കോടിയുടെ പിഴ ചുമത്തിയത്. 2018 മാർച്ച് 31 ലെ കണക്കനുസരിച്ച് ആർഇഎല്ലിന്റെ ഫണ്ടുകളുടെ ദുരുപയോഗം നിക്ഷേപകരെ ബാധിക്കുന്നതാണ്. രണ്ട് ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെയാണ് സെബി പിഴ ചുമത്തിയിരിക്കുന്നത്. 

 റിലിഗെയർ ഫിൻവെസ്റ്ന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസറും ലോൺ അപ്രൂവിംഗ് കമ്മിറ്റി അംഗവുമായിരുന്ന ബിപിൻ കബ്രയ്ക്ക് ഒരു കോടി രൂപയാണ് സെബി പിഴ ചുമത്തിയത്. റാഞ്ചം പ്രൈവറ്റ് ലിമിറ്റഡിലും ഫേൺ ഹെൽത്ത്‌കെയറിലും 90 ലക്ഷം രൂപയും ടോറസ് ബിൽഡ്‌കോണിൽ 85 ലക്ഷം രൂപയും പിഴ ഈടാക്കും. നിഷു ഫിൻലീസ്, സുനിൽ കുമാർ ഗാർഗ്, മനീന്ദർ സിംഗ് എന്നിവർക്ക് 70 ലക്ഷം രൂപ വീതം പിഴ അടയ്ക്കണം. എസ്ആർഇഐ ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ്  30 ലക്ഷം രൂപയും ഫോർട്ടിസ് ഹെൽത്ത്‌കെയർ ഹോൾഡിംഗ്‌സ്15 ലക്ഷം രൂപയും പിഴ അടയ്ക്കണം. 
 

PREV
click me!

Recommended Stories

പാകിസ്താനെ വരിഞ്ഞുമുറുക്കുന്ന 'എലൈറ്റ് ക്യാപ്ചര്‍'! ; അഴിമതി ചോര്‍ത്തുന്നത് ജിഡിപിയുടെ 6% വരെ; ഐ.എം.എഫ്. റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്
ഭവന വായ്പക്കാര്‍ക്ക് ആശ്വാസം; പ്രമുഖ ബാങ്കുകള്‍ പലിശ കുറച്ചു, ഇ.എം.ഐയില്‍ ഇളവുണ്ടാകും