
ഒരു കമ്പനിയുടെ, ഹെഡ് ഓഫീസും, ബ്രാഞ്ച് ഓഫീസുകളും വ്യത്യസ്ത സംസ്ഥാനങ്ങളിലാണെങ്കിൽ, ബ്രാഞ്ച് ഓഫീസിലെ ജീവനക്കാർ, ഹെഡ് ഓഫീസിലേക്കു് നൽകുന്ന സേവനങ്ങൾക്ക് 18 ശതമാനം ജിഎസ്ടി (ചരക്ക് സേവന നികുതി ) ഈടാക്കുമെനന് അതോറിറ്റി ഫോർ അഡ്വാൻസ് റൂളിംഗ് (എഎആർ) അറിയിച്ചു. മാത്രമല്ല ഹെഡ് ഓഫീസിലെ ജീവനക്കാർ മറ്റ് സംസ്ഥാനങ്ങളിലെ ബ്രാഞ്ചുകളിലേക്ക് നൽകുന്ന സേവനത്തിനും 18 ശതമാനം നികുതി ഈടാക്കും.
ബംഗളൂരുവിൽ രജിസ്റ്റർ ചെയ്ത ഹെഡ് ഓഫീസും, ചെന്നൈയിൽ ബ്രാഞ്ചുമുള്ള 'പ്രൊഫിസൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ഹെഡ് ഓഫീസിലേക്ക് നൽകുന്ന സേവനങ്ങൾക്ക് ജിഎസ്ടി ബാധമാവുമോ എന്ന കാര്യത്തിൽ വ്യക്തത വേണമെന്നാവശ്യപ്പെട്ട് അതോറിറ്റിയെ സമീപിച്ചിരുന്നു. ഇതേത്തുടർന്നാണ് നികുതി ബാധകമാണെന്ന വിധി വന്നത്.
ALSO READ: സൂക്ഷിച്ചാൽ കാശ് പോകില്ല; മെയ് മുതൽ ഈ ബാങ്കിന്റെ എടിഎം ഇടപാടുകൾക്ക് ചെലവേറും
തമിഴ്നാട്ടിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ചെന്നൈ ബ്രാഞ്ചിന്റെ ഓഫീസിൽ നിന്നും എഞ്ചിനീയറിംഗ്, ഡിസൈൻ, അക്കൗണ്ടിംഗ് തുടങ്ങിയ സേവനങ്ങളാണ് പ്രൊഫിസൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബെംഗളൂരു ഹെഡ് ഓഫീസിലേക്ക് നൽകുന്നത്. ഹെഡ് ഓഫീസ് കർണാടകയിൽ ജിഎസ്ടി നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കമ്പനിയുടെ മൊത്തമായുള്ള ആവശ്യങ്ങൾക്കും സേവനങ്ങൾക്കുായാണ് ജീവനക്കാരെ ജോലി ചെയ്യാനായി നിയമിച്ചതെന്നും, പ്രത്യേകമായി ഹെഡ് ഓഫീസിലേക്കോ ബ്രാഞ്ച് ഓഫീസിലേക്കോ നിയമിച്ചിട്ടില്ലെന്നുമാണ് പ്രൊഫിസല്യൂഷൻ എന്ന കമ്പനിയുടെ വാദം.. എന്നാൽ ജിഎസ്ടി നിയമപ്രകാരം, ഒരേ സംസ്ഥാനത്തിലോ വ്യത്യസ്ത സംസ്ഥാനങ്ങളിലോ ഒരേ വ്യക്തിയുടെ രണ്ട് രജിസ്‌ട്രേഷനുകൾക്കിടയിലുള്ള സേവനങ്ങൾക്ക് നികുതി ബാധകമാണെന്ന് എഎആർ അഭിപ്രായപ്പെട്ടു. ചരക്ക് സേവന നികുതി (ജിഎസ്ടി) പ്രകാരം, ബിസിനസ്സുകൾക്ക് ഭൗതിക സാന്നിധ്യമുള്ള എല്ലാ സംസ്ഥാനങ്ങളിലും രജിസ്‌ട്രേഷൻ നടത്തേണ്ടതുണ്ട്.