ആമസോൺ ഉപഭോക്താക്കൾക്ക് തിരിച്ചടി, ഏറ്റവും വലിയ സെല്ലർ വിപണിയിൽ നിന്ന് പിൻവാങ്ങുന്നു

By Web TeamFirst Published Aug 10, 2021, 12:17 AM IST
Highlights

ആമസോണിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ സെല്ലർമാരിൽ ഒരാളായ ക്ലൗഡ്ടെയിൽ ഇന്ത്യ, രാജ്യത്തെ പ്രവർത്തനം അവസാനിപ്പിക്കുന്നു. 2022 മെയ് മാസത്തോടെ പ്രവർത്തനം അവസാനിപ്പിക്കാനാണ് ആമസോണിനും എൻ ആർ നാരായണ മൂർത്തിയുടെ കാറ്റമറൻ വെഞ്ച്വേർസിനും ഉടമസ്ഥതയുള്ള കമ്പനിയുടെ തീരുമാനം.
 
ഏഴ് വർഷമായി തുടരുന്ന പാർട്ണർഷിപ്പ് പുതുക്കേണ്ടെന്നാണ് തീരുമാനം. പ്രയോൺ ബിസിനസ് സർവീസിന് പൂർണ ഉടമസ്ഥതയുള്ളതാണ് ക്ലൗഡ്ടെയിൽ ഇന്ത്യ. പ്രയോൺ എന്നത് കാറ്റമറൻ കമ്പനിയും ആമസോൺ കമ്പനിയും ചേർന്ന് സ്ഥാപിച്ച സ്ഥാപനമാണ്.

രാജ്യത്ത് വിദേശ ഇ-കൊമേഴ്സ് കമ്പനികളുടെ പ്രവർത്തനത്തിന് മുകളിൽ കേന്ദ്രം കടുത്ത നിരീക്ഷണം ഏർപ്പെടുത്താൻ തീരുമാനിക്കുന്ന ഘട്ടത്തിലാണ് ക്ലൗഡ്ടെയിലിന്റെ പിന്മാറ്റം. രണ്ട് പങ്കാളികളും കരാർ പുതുക്കേണ്ടെന്ന തീരുമാനത്തിലേക്ക് എത്തിക്കഴിഞ്ഞു. വമ്പൻ ഇളവുകളോടെ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട സ്ഥാപനമായി മാറിക്കഴിഞ്ഞ ശേഷമാണ് ക്ലൗഡ്ടെയിലിന്റെ പിന്മാറ്റമെന്നത് ശ്രദ്ധേയമാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!