Share Market Live :ആരംഭം ശുഭം, ഉയർന്ന നിരക്കിൽ സൂചികകൾ; നിഫ്റ്റി 16,100 കടന്നു

Published : Jul 07, 2022, 10:38 AM IST
 Share Market Live :ആരംഭം ശുഭം,  ഉയർന്ന നിരക്കിൽ സൂചികകൾ;  നിഫ്റ്റി 16,100 കടന്നു

Synopsis

സാമ്പത്തികം, ഐടി, എണ്ണ, വാതകം എന്നിവയാണ് ബിഎസ്ഇയിലും എൻഎസ്ഇയിലും മുന്നേറുന്ന ഓഹരികൾ

മുംബൈ : ഓഹരി വിപണി നേട്ടത്തോടെ ആരംഭിച്ചു. ഒരു മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സൂചികകൾ. മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലും ഇന്ത്യൻ ഓഹരി വിപണി നേട്ടത്തോടെ ആരംഭിച്ചിരിക്കുമാകയാണ്. സെൻസെക്സ് സൂചിക 498.8 പോയിൻറ് ഉയർന്ന് 54,249.7 ൽ എത്തി. നിഫ്റ്റി 16,100 കടക്കുകയും ചെയ്തു

സാമ്പത്തികം, ഐടി, എണ്ണ, വാതകം എന്നിവയാണ് ബിഎസ്ഇയിലും എൻഎസ്ഇയിലും മുന്നേറുന്ന ഓഹരികൾ. വ്യാപാരം ആരംഭിച്ചപ്പോൾ ഇത്  0.9 ശതമാനം വരെ ഉയർന്നു. 

ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക്, ടൈറ്റൻ, ടിസിഎസ് എന്നിവയാണ് പ്രധാന സൂചികകളിലെ നേട്ടത്തിന് ഏറ്റവും കൂടുതൽ സംഭാവന നൽകിയത്. ടിസിഎസ് ഓഹരികൾ 1.5 ശതമാനം വരെ ഉയർന്നു.
ഐസിഐസിഐ ബാങ്ക്, കോൾ ഇന്ത്യ, ഐഷർ മോട്ടോഴ്‌സ്, ബജാജ് ഫിൻസെർവ്, എച്ച്‌ഡിഎഫ്‌സി ലൈഫ്, ഭാരത് പെട്രോളിയം എന്നിവയും ഒരു ശതമാനത്തിലധികം ഉയർന്ന് നേട്ടത്തിലാണുള്ളത്. അതേസമയം ബ്രിട്ടാനിയയും ഭാരതി എയർടെലും യഥാക്രമം 0.2 ശതമാനവും 0.1 ശതമാനവും താഴേക്ക് പോയി. 
 

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം