
മുംബൈ: നേട്ടത്തോടെ ആരംഭിച്ച് ഓഹരി വിപണി.സെന്‍സെക്‌സ് 300 പോയന്റ് ഉയര്‍ന്ന് 54,527ലും നിഫ്റ്റി 90 പോയന്റ് നേട്ടത്തില്‍ 16,222ലുമാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ സൂചികകൾ ഉയർന്നു തന്നെയായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്.
ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മീഹന്ദ്ര, കൊട്ടക് മഹീന്ദ്ര ബാങ്ക്, എല്‍ആന്‍ഡ്ടി, എന്‍ടിപിസി, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. അതേസമയം, ടെക് മഹീന്ദ്ര, ടൈറ്റാന്‍, ഡോ.റെഡ്ഡീസ് ലാബ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബജാജ് ഫിന്‍സര്‍വ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. ഇന്നലെ ടൈറ്റൻ ഓഹരികൾ നേട്ടത്തോടെയായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്.
ധനകാര്യം, ഓട്ടോ, നിഫ്റ്റി ബാങ്ക് സൂചികകൾ നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചിക ഉയർന്നു തന്നെയാണ് വ്യാപാരം ആരംഭിച്ചത്.