
മുംബൈ: ഓഹരി വിപണി നഷ്ടത്തോടെ ആരംഭിച്ചു. കഴിഞ്ഞ ആഴ്ചയിൽ വ്യാപാരം അവസാനിപ്പിച്ചത് നേട്ടത്തോടെയായിരുന്നു. ഈ ആഴ്ചയിലെ ആദ്യ ദിനത്തിൽ സെന്‍സെക്‌സ് (Sensex) 269 പോയന്റ് ഇടിഞ്ഞ് 54,212ലും നിഫ്റ്റി (Nifty) 83 പോയന്റ് താഴ്ന്ന് 16,137ലുമാണ് വ്യാപാരം ആരംഭിച്ചത്.
വ്യാപാരം ആരംഭിച്ചപ്പോൾ നേട്ടത്തിലുള്ള ഓഹരികൾ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, എന്‍ടിപിസി, ഇന്‍ഡസിന്‍ഡ് ബാങ്ക്, പവര്‍ഗ്രിഡ് കോര്‍പ്, ടാറ്റ സ്റ്റീല്‍, ആക്‌സിസ് ബാങ്ക്, എസ്ബിഐ എന്നിവയുടേതാണ്.
നഷ്ടത്തിൽ ആരംഭിച്ച ഓഹരി വിപണിയിൽ ബജാജ് ഫിന്‍സര്‍വ്, സണ്‍ ഫാര്‍മ, ടൈറ്റാന്‍, എച്ച്ഡിഎഫ്‌സി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐടിസി, മാരുതി സുസുകി, റിലയന്‍സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എല്‍ആന്‍ഡ്ടി, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്.
അതേസമയം, നിഫ്റ്റി ഐടി, എഫ്എംസിജി, ഫാര്‍മ ഒഴികെയുള്ള സൂചികകൾ നേട്ടത്തിലാണ്