Share Market Live : ഓഹരി സൂചികകൾ നഷ്ടത്തിൽ; സെന്‍സെക്‌സ് 300 പോയിന്റ് ഇടിഞ്ഞു

Published : Jul 12, 2022, 10:04 AM IST
Share Market Live : ഓഹരി സൂചികകൾ നഷ്ടത്തിൽ; സെന്‍സെക്‌സ് 300 പോയിന്റ് ഇടിഞ്ഞു

Synopsis

രണ്ടാം ദിവസവും ഓഹരി വിപണി നഷ്ടത്തിലാണ്. നിഫ്റ്റിയും സെൻസെക്സും ഇടിഞ്ഞു. നേട്ടമുണ്ടാക്കിയ ഓഹരികൾ അറിയാം 

മുംബൈ : ഓഹരി വിപണി രണ്ടാം ദിവസവും നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചു. സാമ്പത്തികം, എണ്ണ, വാതക ഓഹരികൾ ഇടിഞ്ഞു. സെന്‍സെക്‌സ് 304 പോയന്റ് ഇടിഞ്ഞ് 54,090ലും നിഫ്റ്റി 101 പോയന്റ് താഴ്ന്ന് 16,115ലുമാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. 

5 ജി സ്പെക്ട്രം ലേലത്തിലേക്കുള്ള വരവ് അറിയിച്ചതിനെ തുടർന്ന് അദാനി ഗ്രൂപ്പിന്റെ ഓഹരികൾ എല്ലാം തന്നെ നേട്ടത്തിലാണ്. ഭാരതി എയര്‍ടെല്‍, ടിസിഎസ്, കോള്‍ ഇന്ത്യ, എന്‍ടിപിസി, തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. അതേസമയം, ടാറ്റ സ്റ്റീല്‍, എച്ച്‌സിഎല്‍ ടെക്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ടൈറ്റാന്‍ കമ്പനി, ജെഎസ്ഡബ്ല്യു സ്റ്റീല്‍ എന്നിവയുടെ ഓഹരികൾ നഷ്ടത്തിലാണ്. 
ഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകൾ അരശതമാനത്തോളം നഷ്ടത്തിലാണ്.
 

PREV
Read more Articles on
click me!

Recommended Stories

ജോലി തെറിക്കുമോ? പേടിക്കേണ്ട, 'പിഐപി'യെ ധൈര്യമായി നേരിടാം; അറിയാം നിങ്ങളുടെ അവകാശങ്ങള്‍
10 മിനിറ്റ് ഡെലിവറി' വാഗ്ദാനം ഇനിയില്ല; ഡെലിവറി വേഗം കുറയുമോ?