മസ്ക് പിന്മാറി; ട്വിറ്ററിന്റെ ഓഹരികൾ താഴേക്ക്,മസ്‌കിനെതിരെ കേസെടുക്കാന്‍ നീക്കം

Published : Jul 11, 2022, 10:58 PM IST
മസ്ക് പിന്മാറി;  ട്വിറ്ററിന്റെ ഓഹരികൾ താഴേക്ക്,മസ്‌കിനെതിരെ കേസെടുക്കാന്‍ നീക്കം

Synopsis

ട്വീറ്റർ അക്കൗണ്ടുകളിലെ വ്യാജന്റെയും യഥാർഥ അക്കൗണ്ടുകളുടെയും കണക്ക് കൊടുത്തില്ല എങ്കിൽ കമ്പനി വാങ്ങാനുള്ള കരാറിൽ നിന്ന് പിന്മാറുമെന്നാണ് അഭിഭാഷകൻ മുഖേന അയച്ച മെയിലിൽ മസ്ക് പറഞ്ഞു.

ദില്ലി: ട്വിറ്റർ വാങ്ങുന്നതിൽ നിന്ന് എലോൺ മസ്ക് പിന്മാറിയതിന് പിന്നാലെ ട്വിറ്ററിന്റെ ഓഹരികൾ ഇടിഞ്ഞു. കഴിഞ്ഞ ദിവസം ട്വിറ്റർ വാങ്ങുന്നതിൽ നിന്ന് എലോൺ മസ്ക് പിന്മാറിയിരുന്നു. ഇതാണ് ഇന്നലത്തെ പ്രീമാർക്കറ്റ് ട്രേഡിംഗിൽ ട്വിറ്ററിന്റെ ഓഹരികൾ ഏകദേശം ആറ് ശതമാനത്തോളം ഇടിയാൻ കാരണമായത്. ഇതിന് പിന്നാലെ ട്വിറ്റർ ഈ ആഴ്ച തന്നെ മസ്‌കിനെതിരെ കേസെടുക്കുകയും ട്വിറ്ററ്‍ ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കാൻ നിർബന്ധിക്കുകയും ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ട്വിറ്ററിന്റെ നിലപാടുകളെ വിമർശിച്ച് നിയമപോരാട്ടം നടത്തുമെന്ന് മസ്കും പറഞ്ഞിട്ടുണ്ട്.

ട്വിറ്റർ ഓഹരികൾ വെള്ളിയാഴ്ച 36.81 ഡോളറിലാണ് (ഏകദേശം 3,000 രൂപ) അവസാനിച്ചത്. ഏറ്റെടുക്കൽ ധനസഹായം മുടങ്ങിയതോ റെഗുലേറ്റർമാർ ഇടപാട് തടയുന്നതോ പോലുള്ള കാരണങ്ങളാൽ കരാർ പൂർത്തിയാക്കാൻ കഴിയുന്നില്ലെങ്കിൽ, മസ്‌കിന് ട്വിറ്ററിന് 1 ബില്യൺ ഡോളർ (ഏകദേശം 7,900 കോടി രൂപ) ബ്രേക്ക്-അപ്പ് ഫീസായി നൽകണമെന്ന് കരാറിൽ പറയുന്നുണ്ട്.  എന്നിരുന്നാലും, മസ്‌ക് സ്വന്തമായി കരാർ അവസാനിപ്പിക്കുകയാണെങ്കിൽ, ബ്രേക്ക്-അപ്പ് ഫീസ് ബാധകമാകില്ല.

വ്യാജ അക്കൗണ്ടുകളുടെ എണ്ണം സംബന്ധിച്ച കണക്കുകൾ ട്വീറ്റർ നൽകുന്നില്ലെന്ന് എലോൺ മസ്ക് മുൻപ് പറഞ്ഞിരുന്നു. അതുകൊണ്ട് ട്വീറ്റർ ഏറ്റെടുക്കാനുള്ള  കരാറിൽ നിന്ന് താൻ പിന്മാറുമെന്ന് മസ്ക് നേരത്തെ സൂചിപ്പിച്ചിരുന്നു. അന്ന് ആകെയുള്ള അക്കൗണ്ടിൽ അഞ്ചു ശതമാനത്തിൽ താഴെയാണ് ട്വീറ്ററിലെ വ്യാജ അക്കൗണ്ടെന്നായിരുന്നു ട്വീറ്ററിന്റെ സ്ഥീരികരണം. എന്നാലത് തെറ്റാണെന്നും 20 ശതമാനത്തോളം വ്യാജ അക്കൗണ്ടുണ്ട് എന്നുമാണ് മസ്ക് പറഞ്ഞത്.

ട്വീറ്റർ അക്കൗണ്ടുകളിലെ വ്യാജന്റെയും യഥാർഥ അക്കൗണ്ടുകളുടെയും കണക്ക് കൊടുത്തില്ല എങ്കിൽ കമ്പനി വാങ്ങാനുള്ള കരാറിൽ നിന്ന് പിന്മാറുമെന്നാണ് അഭിഭാഷകൻ മുഖേന അയച്ച മെയിലിൽ മസ്ക് പറഞ്ഞു. ട്വിറ്ററിന് ഗുരുതരമായ സാങ്കേതിക പ്രശ്‌നമുണ്ടെന്നും ആരോപിച്ചിരുന്നു. കരാറിൽ മാറ്റങ്ങൾ വരുത്തുന്നതിനോ അല്ലെങ്കിൽ കരാറിൽ നിന്നു തന്നെ പിന്മാറാനോ ആണ് മസ്ക് ഇത്തരത്തിൽ രംഗത്ത് വന്നിരിക്കുന്നതെന്നാണ് അന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടിയത്. മസ്കിന്റെ നീക്കം ട്വീറ്ററിന്റെ വിപണിയെ സാരമായി ബാധിച്ചു.  ട്വീറ്ററിലെ ഏറ്റവും വലിയ ഓഹരി ഉടമ താനാണെന്നാണ് മസ്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

അന്ന് മുതൽ കുത്തനെ താഴേക്കു പോകുന്ന ഓഹരിവില മസ്കിന്റെ കടമെടുക്കലിനെയും ബാധിച്ചു. ഓഹരി മൂല്യങ്ങളുടെ 25 ശതമാനമേ മസ്കിന് കടമായ എടുക്കാൻ കഴിയൂ. കഴിഞ്ഞ ദിവസം ജീവനക്കാരുടെ എണ്ണം വർധിപ്പിച്ച്,  നിലവിലെ ശമ്പളത്തിൽ കുറവ് വരുത്തുമെന്ന മസ്കിന്റെ തീരുമാനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. വ്യാജ അക്കൗണ്ടുകളുടെ എണ്ണത്തെ സംബന്ധിച്ച വിവരങ്ങൾ മസ്‌കുമായി പങ്കുവെച്ചിട്ടുണ്ടെന്നായിരുന്നു ട്വീറ്ററിന്റെ വാദം.

PREV
click me!

Recommended Stories

ജോലി തെറിക്കുമോ? പേടിക്കേണ്ട, 'പിഐപി'യെ ധൈര്യമായി നേരിടാം; അറിയാം നിങ്ങളുടെ അവകാശങ്ങള്‍
10 മിനിറ്റ് ഡെലിവറി' വാഗ്ദാനം ഇനിയില്ല; ഡെലിവറി വേഗം കുറയുമോ?