Share Market Live : ഓഹരി സൂചികകൾ ഉയർന്ന് തുടങ്ങി; സെൻസെക്‌സ് 260 പോയിന്റ് ഉയർന്നു

Published : Jul 13, 2022, 10:48 AM IST
Share Market Live : ഓഹരി സൂചികകൾ ഉയർന്ന് തുടങ്ങി; സെൻസെക്‌സ് 260 പോയിന്റ് ഉയർന്നു

Synopsis

രണ്ട് ദിവസത്തെ താഴ്ചയ്ക്ക് ശേഷം ഓഹരി വിപണി ഇന്ന് നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. നേട്ടത്തിലുള്ള ഓഹരികൾ അറിയാം   

മുംബൈ: രണ്ട് ദിവസത്തെ നഷ്ടത്തിനൊടുവിൽ ഓഹരി സൂചികകൾ ഉയർന്നു. സെൻസെക്‌സ് 260 പോയിന്റ് അഥവാ 0.5 ശതമാനം ഉയർന്ന് 54,147 എന്ന നിലയിലും എൻഎസ്ഇ നിഫ്റ്റി 50 പോയിന്റ് 53 പോയിന്റ് അഥവാ 0.3 ശതമാനം ഉയർന്ന് 16111 എന്ന നിലയിലുമാണ് വ്യാപാരം ആരംഭിച്ചത്. 

സൂചികകൾ ഉയർന്നപ്പോൾ. ബജാജ് ഫിൻസെർവ്, ഏഷ്യൻ പെയിന്റ്‌സ്, എൽ ആൻഡ് ടി, ബജാജ് ഫിനാൻസ്, ഹിന്ദുസ്ഥാൻ യുണിലിവർ (എച്ച്‌യുഎൽ), അൾട്രാടെക് സിമന്റ്‌സ്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ ഓഹരികൾ നേട്ടമുണ്ടാക്കി. ബാങ്ക് നിഫ്റ്റി 0.4 ശതമാനം ഉയർന്ന് 35,280 നിരക്കിലാണ് നിലവിലുള്ളത്. 

അതേസമയം, അന്താരാഷ്ട്ര വിപണിയിൽ യുഎസ് ഡോളറുമായി തുല്യത കൈവരിച്ച് യൂറോ. 20 വർഷങ്ങൾക്ക് ശേഷമാണ് ഒരു യൂറോ ഒരു യുഎസ് ഡോളറിന് തുല്യമാകുന്നത്. ഈ വർഷത്തിന്റെ തുടക്കം മുതൽ യൂറോ ദുർബലമായിട്ടുണ്ട്. ഭൗമരാഷ്ട്രീയ പ്രശ്നങ്ങൾ വിവിധ തരത്തിൽ യൂറോയുടെ മൂല്യം ഇടിയാൻ കാരണമായിട്ടുണ്ട്. ജനുവരി മുതൽ യൂറോ ഡോളറിനെതിരെ  1.13 നിരക്കിലേക്ക് എത്തിയിരുന്നു. എന്നാൽ ഇന്നലെ ഇത്   1.0040-ന് അടുത്തായി. 

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം