Share Market Live: ഓഹരി സൂചികകൾ താഴ്ന്നു; വിപണി ആരംഭിച്ചത് നഷ്ടത്തിൽ

Published : Jul 19, 2022, 09:43 AM ISTUpdated : Jul 19, 2022, 09:45 AM IST
Share Market Live: ഓഹരി സൂചികകൾ താഴ്ന്നു; വിപണി ആരംഭിച്ചത് നഷ്ടത്തിൽ

Synopsis

ഇന്നലെത്തെ നേട്ടം ആവർത്തിക്കാനാവാതെ ഓഹരി വിപണി ഇന്ന് നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചു. നേട്ടത്തിലുള്ള ഓഹരികൾ അറിയാം   

മുംബൈ: ഓഹരി വിപണി (Share Market) ഇന്ന് നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചു. സെൻസെക്‌സ് (sensex) 180.14 പോയിന്റ് അഥവാ 0.33 ശതമാനം താഴ്ന്ന് 54341.01ലും നിഫ്റ്റി (Nifty) 51.60 പോയിന്റ് അഥവാ 0.32 ശതമാനം താഴ്ന്ന് 16226.90ലുമാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ ഓഹരി സൂചികകളിൽ മുന്നേറ്റം ഉണ്ടായിരുന്നു. 

എച്ച്‌സിഎൽ ടെക്‌നോളജീസ്, ഏഷ്യൻ പെയിന്റ്‌സ്, ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ്, ടിസിഎസ്, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികൾ നിഫ്റ്റിയിൽ വലിയ നഷ്ടം നേരിട്ടപ്പോൾ ഒഎൻജിസി, ഭാരതി എയർടെൽ, സൺ ഫാർമ, ടാറ്റ സ്റ്റീൽ, എം ആൻഡ് എം തുടങ്ങിയവ നേട്ടത്തിലായിരുന്നു.

മുംബൈ ഓഹരി വിപണിയിൽ ടാറ്റ സ്റ്റീൽ, സൺ ഫാർമ, ഭാരതി എയർടെൽ, എൻടിപിസി, അൾട്രാടെക് സിമന്റ്, പവർഗ്രിഡ്, ഡോ. റെഡ്ഡീസ് എന്നിവ നേട്ടത്തിലും എച്ച്‌സിഎൽ ടെക്, ഏഷ്യൻ പെയിന്റ്‌സ്, ടെക് എം, ടിസിഎസ്, ഇൻഫി, ബജാജ് ഫിനാൻസ്, വിപ്രോ, എൽ ആൻഡ് ടി, എച്ച്‌യുഎൽ എന്നിവ സൂചികയിൽ നഷ്ടത്തിലുമാണ്.

ബിഎസ്‌ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ 0.14 ശതമാനം ഉയർന്നു.

Read Also: ഫോർച്യൂൺ എണ്ണകൾക്ക് 30 രൂപ വരെ കുറയും; പാചക എണ്ണയുടെ വില കുറച്ച് അദാനി വിൽമർ

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം