Share Market Live: സൂചികകൾ ദുർബലമായി; സെൻസെക്‌സ് 100 പോയിന്റ് ഇടിഞ്ഞു

Published : Jul 21, 2022, 09:53 AM ISTUpdated : Jul 21, 2022, 09:59 AM IST
Share Market Live: സൂചികകൾ ദുർബലമായി; സെൻസെക്‌സ് 100 പോയിന്റ് ഇടിഞ്ഞു

Synopsis

ഓഹരി വിപണി ഇന്ന് ആരംഭത്തിൽ നഷ്ടം രുചിച്ചു. നിഫ്റ്റി 16500  ന് താഴെയെത്തി. നേട്ടമുണ്ടാക്കിയ ഓഹരികൾ അറിയാം.   

മുംബൈ: ഓഹരി വിപണി (Share Market) ദുർബലമായി. ഇന്നലെ നേട്ടത്തിൽ അവസാനിപ്പിച്ച വിപണിയിൽ ഇന്ന് രാവിലെ വ്യാപാരം ആരംഭിക്കുമ്പോൾ സൂചികകൾ തളർന്നു. ബിഎസ്ഇ സെൻസെക്‌സ് (Sensex) 100 പോയിന്റ് താഴ്ന്ന് 55,305ലും എൻഎസ്ഇ നിഫ്റ്റി (Nifty) 30 പോയിന്റ് താഴ്ന്ന് 16,490ലും എത്തി. അതേസമയം, ബിഎസ്‌ഇ മിഡ്‌ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ 0.17 ശതമാനം വരെ ഉയർന്നു. 

മുംബൈ ഓഹരി വിപണിയിൽ ഇന്ന് ഇൻഡസ്ഇൻഡ് ബാങ്ക്, സൺ ഫാർമ, എം ആൻഡ് എം, മാരുതി, ഭാരതി എയർടെൽ എന്നിവ സെൻസെക്‌സിൽ മികച്ച നേട്ടമുണ്ടാക്കി വ്യപാരം ആരംഭിച്ചു. എന്നാൽ, വിപ്രോ, എൽ ആൻഡ് ടി, കൊട്ടക് ബാങ്ക്, ഇൻഫോസിസ്, ടിസിഎസ്, ഏഷ്യൻ പെയിന്റ്‌സ് എന്നീ ഓഹരികൾ 1.8 ശതമാനം വരെ ഇടിഞ്ഞു.

Read Also: 75 വർഷത്തെ ജൈത്രയാത്ര തുടരുന്നു; അമുലിന്റെ വിറ്റുവരവ് 61,000 കോടി

നിഫ്റ്റിയിൽ ഇന്ന് ഇൻഡസ്‌ഇൻഡ് ബാങ്ക്, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ബജാജ് ഓട്ടോ, യുപിഎൽ, ഐടിസി എന്നീ ഓഹരികൾ നേട്ടമുണ്ടാക്കി.അതേസമയം, ടെക് മഹീന്ദ്ര, എൽ ആൻഡ് ടി, കൊട്ടക് മഹീന്ദ്ര ബാങ്ക്, വിപ്രോ, എച്ച്‌ഡിഎഫ്‌സി ലൈഫ് എന്നീ ഓഹരികൾ നഷ്ടത്തിലുമാണ്.

ഇന്നലെ അമേരിക്കൻ ഡോളറിനെതിരെ രൂപ 80 ൽ നിന്നും താഴ്ന്ന് 79 .98 എന്ന വിനിമയ നിരക്കിലേക്ക് എത്തിയിരുന്നു. എന്നാൽ ഇന്ന് രാവിലെ വ്യാപാരം ആരംഭിക്കുമ്പോൾ ഇന്ത്യൻ രൂപ ഡോളറിന് 80.01 എന്ന നിലയിലാണ് തുടരുന്നത്. ഡോളറിന്റെ മൂല്യം ഉയരുന്നതോടെ ഇന്ന് രൂപ വീണ്ടും തകരാൻ സാധ്യതയുണ്ട്. ക്രൂഡ് ഓയിൽ വില ഉയർന്ന സാഹചര്യത്തിൽ ഡോളറിന്റെ ഡിമാൻഡ് കൂടിയതോടെ  യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ആദ്യമായി 80 ന് താഴെ ഇന്നലെ എത്തിയിരുന്നു. 

Read Also: റഷ്യക്ക് പ്രിയങ്കരം ഇന്ത്യൻ ചായ; വില കൂടിയിട്ടും വാങ്ങാൻ തയ്യാർ

PREV
Read more Articles on
click me!

Recommended Stories

ഇന്നും സ്വർണവിലയിൽ വൻ കുതിപ്പ്, ഒരു പവൻ സ്വർണവില പുതിയ ഉയരത്തിൽ; ഇന്നത്തെ വില നിലവാരം
വ്യക്തി​ഗത വായ്പയുടെ ഇഎംഐ എങ്ങനെ കുറയ്ക്കാം? ഈ കാര്യങ്ങൾ അറിയാം