Share Market Live: വിപണി വിറയ്ക്കുന്നു; സെൻസെക്‌സ് 69 പോയിന്റ് ഇടിഞ്ഞു

By Web TeamFirst Published Nov 25, 2022, 11:14 AM IST
Highlights

നിക്ഷേപകർ ജാഗ്രതയിൽ. വിപണിയിൽ സെൻസെക്‌സും നിഫ്റ്റിയും താഴേക്ക്. നേട്ടത്തിലുള്ള ഓഹരികൾ അറിയാം 
 

മുംബൈ: സമ്മിശ്ര ആഗോള സൂചനകൾക്കും ക്രൂഡ് ഓയിൽ വിലക്കയറ്റത്തിനും ഇടയിൽ ഇന്ത്യൻ ഇക്വിറ്റി ബെഞ്ച്മാർക്കുകൾ ഇന്ന് താഴ്ന്ന നിലയിലാണ് ആരംഭിച്ചത്. പ്രധാന സൂചികകളായ സെൻസെക്‌സ് 69 പോയിന്റ് അഥവാ 0.11 ശതമാനം ഇടിഞ്ഞ് 62,203ലും നിഫ്റ്റി 18 പോയിന്റ് അഥവാ 0.10 ശതമാനം താഴ്ന്ന് 18,466ലും വ്യാപാരം ആരംഭിച്ചു. 

നിഫ്ടിയിൽ ഇന്ന്, സിപ്ല, ബജാജ് ഫിനാൻസ്, ഏഷ്യൻ പെയിന്റ്‌സ്, അദാനി എന്റർപ്രൈസസ്, പവർഗ്രിഡ് എന്നിവ നഷ്ടത്തിലാണ്. 1.23 ശതമാനം വരെ ഈ ഓഹരികൾ ഇടിഞ്ഞു. അതേസമയം,  എച്ച്ഡിഎഫ്സി ലൈഫ്, അപ്പോളോ ഹോസ്പിറ്റൽസ്, ആക്സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്‌സ് എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കി.

യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ ഫെഡറൽ റിസർവ് നിരക്ക് നിർണയ സമിതി നിരക്ക് വർദ്ധനയുടെ കാര്യത്തിൽ വ്യക്തത വരുത്തിയതോടെ വിപണിയിൽ  നിക്ഷേപകർ ജാഗ്രത പാലിച്ചു.  ജപ്പാന്റെ നിക്കി സൂചിക 0.38 ശതമാനവും ദക്ഷിണ കൊറിയയുടെ കോസ്‌പിഐ 0.18 ശതമാനവും ഹോങ്കോങ്ങിന്റെ ഹാങ് സെങ് ഇൻഡക്‌സും ഇടിഞ്ഞതിനാൽ ഏഷ്യൻ ഓഹരികൾ ആദ്യ വ്യാപാരത്തിൽ നഷ്ടം നേരിട്ടു. 

നിഫ്റ്റി സ്‌മോൾകാപ്പ്, നിഫ്റ്റി മിഡ്‌ക്യാപ്  സൂചികകൾ 0.4 ശതമാനം വരെ ഉയർന്നതിനാൽ ബ്രോഡർ മാർക്കറ്റുകൾ ബെഞ്ച്മാർക്ക് സൂചികകളെ മറികടന്നു. എല്ലാ മേഖലകളും ഇന്ന് നേട്ടത്തിനും നഷ്ടത്തിനും ഇടയിലാണ്. 2 ശതമാനം വരെ ഉയർന്ന് നിഫ്റ്റി പി എസ്‌ യു ബാങ്ക് സൂചിക ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കി. അതേസമയം, നിഫ്റ്റി ഐ ടി, നിഫ്റ്റി എഫ്എം സി ജി, നിഫ്റ്റി മെറ്റൽ സൂചികകൾ ഏറ്റവും കൂടുതൽ ഇടിഞ്ഞു.  
 

click me!