Share Market Live : സെൻസെക്‌സ് 200 പോയിന്റ് ഇടിഞ്ഞു, നിഫ്റ്റി 15,800 ന് താഴെ

By Web TeamFirst Published Jun 28, 2022, 11:06 AM IST
Highlights

വ്യാപാരം ആരംഭിച്ചപ്പോൾ ടൈറ്റൻ, ഏഷ്യൻ പെയിന്റ്‌സ് ഓഹരികൾ 2 ശതമാനം ഇടിഞ്ഞു 

മുംബൈ: ഇടിവിൽ ആരംഭിച്ച് ഓഹരി വിപണി. സെൻസെക്‌സ് 200 പോയിന്റ് ഇടിഞ്ഞ് 52820 പോയിന്റിലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 92 പോയിന്റ് ഇടിഞ്ഞ് 15,800 ന് താഴെയെത്തി. 15739 ലാണ് നിഫ്റ്റി വ്യാപാരം ആരംഭിച്ചത്. 

നിഫ്റ്റി സൂചികയിൽ നേട്ടമുണ്ടാക്കിയഓഹരികൾ ഇവയാണ്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ് ഓഹരികൾ  3.28 ശതമാനം ഉയർന്നു. ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ ലിമിറ്റഡ് ഓഹരികൾ 1.91 ശതമാനം ഉയർന്നു. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് 0.82 ശതമാനം ഉയർന്നു. ഹീറോ മോട്ടോകോർപ്പ് ലിമിറ്റഡ് ഓഹരികൾ 0.65 ശതമാനം ഉയർന്നു. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ഓഹരികൾ 0.64 ശതമാനം വർധനവിലാണ് വ്യാപാരം ആരംഭിച്ചത്.

ഏഷ്യൻ പെയിന്റ്‌സ് ലിമിറ്റഡ് ഓഹരികൾ 3.77 ശതമാനം ഇടിഞ്ഞു. ടൈറ്റൻ കമ്പനി ലിമിറ്റഡ് ഓഹരികൾ 3.49 ശതമാനം ഇടിഞ്ഞു. ബജാജ് ഫിൻസെർവ് ലിമിറ്റഡ് ഓഹരികൾ 2.25 ശതമാനംഇടിഞ്ഞു. അദാനി പോർട്ട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് 2.19 ശതമാനം ഇടിഞ്ഞു. ദിവിസ് ലബോറട്ടറീസ് ലിമിറ്റഡ് ഓഹരികൾ 2.00 ശതമാനം ഇടിഞ്ഞു.  

click me!