Share Market Live: വിപണി മുന്നേറുന്നു; സെൻസെക്സ് 500 പോയിൻറ് ഉയർന്നു, നിഫ്റ്റി 17000 കടന്നു

Published : Jul 29, 2022, 10:48 AM IST
Share Market Live: വിപണി മുന്നേറുന്നു; സെൻസെക്സ് 500 പോയിൻറ് ഉയർന്നു, നിഫ്റ്റി 17000  കടന്നു

Synopsis

ഓഹരി വിപണി പുത്തൻ ഉണർവിൽ. സെൻസെക്സ്, നിഫ്റ്റി സൂചികകൾ ഉയർന്നു. ഇന്ത്യൻ രൂപ മൂന്നാഴ്ചയ്ക്കിടയിലെ ഏറ്റവും ഉയർന്ന നിലയിൽ

മുംബൈ: ഓഹരി വിപണി (Share Market) ഇന്ന് നേട്ടത്തിൽ വ്യാപാരം ആരംഭിച്ചു. ബിഎസ്ഇ സെൻസെക്സ് 500 പോയിൻറ് അഥവാ 0.92 ശതമാനം ഉയർന്ന് 57,300 എന്ന നിലയിൽ എത്തിയപ്പോൾ എൻഎസ്ഇ നിഫ്റ്റി 50 സൂചിക  17,100 ൽ വ്യാപാരം തുടരുന്നു. ബാങ്ക് നിഫ്റ്റി 37,700 ൽ എത്തി. 

മേഖലകളിൽ, നിഫ്റ്റി ഓട്ടോ, ഐടി, മെറ്റൽസ് എന്നിവ രു ശതമാനത്തിലധികം നേട്ടമുണ്ടാക്കി. ഫാർമ സൂചിക 0.9 ശതമാനം ഇടിഞ്ഞു. ബിഎസ്‌ഇ മിഡ്‌ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ 1.3 ശതമാനം വരെ ഉയർന്നു. ഏകദേശം 1410 ഓഹരികൾ മുന്നേറി, 360 ഓഹരികൾ ഇടിഞ്ഞു, 80 ഓഹരികൾ മാറ്റമില്ല.

Read Also : ഒരു ബില്യൺ ഡോളർ കടന്ന് യു.എസ് മെഗാ മില്യൺസ് ജാക്ക്പോട്ട്

സെൻസെക്‌സിൽ ബജാജ് ഫിൻസെർവ് 3 ശതമാനം ഉയർന്ന് നേട്ടത്തിൽ വ്യാപാരം തുടരുന്നു. എസ്‌ബിഐ ലൈഫ് ഇൻഷുറൻസ്, എച്ച്‌ഡിഎഫ്‌സി ലൈഫ്, ഐഷർ മോട്ടോഴ്‌സ്, ടൈറ്റൻ കമ്പനി എന്നിവ നിഫ്റ്റിയിൽ പ്രധാന നേട്ടമുണ്ടാക്കിയപ്പോൾ  ഡോ.റെഡ്ഡീസ് ലബോറട്ടറീസ്, സൺ ഫാർമ എന്നിവ നഷ്ടത്തിലായി. 

യുഎസ് ഫെഡറൽ റിസർവിന്റെ  പലിശ നിരക്ക് വർദ്ധനയുടെ  ആശങ്കകൾ ലഘൂകരിച്ച്  ഇന്ത്യൻ രൂപ മൂന്നാഴ്ചയ്ക്കിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. ഇന്ത്യൻ രൂപ 21 പൈസ ഉയർന്ന് ഡോളറിന് 79.54 എന്ന നിലയിലാണ്  വ്യാപാരം ആരംഭിച്ചത്. 

കഴിഞ്ഞ ദിവസം, യുഎസ് ഫെഡ് നിരക്കുകൾ വർധിപ്പിച്ചിരുന്നു. 100 പോയിന്റ് വർദ്ധിക്കുമെന്ന ആശങ്കയെ ആസ്ഥാനത്താക്കി 75 ബേസിസ് പോയിന്റുകൾ  ആണ് ഉയർത്തിയത്. എന്നാൽ ഉയർന്ന നിരക്ക് അധിക നാൾ തുടരില്ല എന്ന് യുഎസ് ഫെഡ് ജെറോം പവൽ അറിയിച്ചിരുന്നു. ഇത് വിപണിയെ പ്രതീക്ഷയിലേക്ക് നയിച്ചു. 

 

PREV
Read more Articles on
click me!

Recommended Stories

സൗദി ക്രൂഡ് ഓയില്‍ വില അഞ്ച് വര്‍ഷത്തെ കുറഞ്ഞ നിരക്കിലേക്ക്; ഡിസ്‌കൗണ്ട് വിലയ്ക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കും
600-ലേറെ എ320 വിമാനങ്ങള്‍ പരിശോധിക്കണം; വില്‍പനയ്ക്ക് തിരിച്ചടിയെന്ന് എയര്‍ബസ്