Share Market Live : നഷ്ടത്തിൽ ആരംഭിച്ച് ഓഹരി വിപണി; സെൻസ്ക്സ് 373 പോയിന്റ് താഴ്ന്നു

Published : Jul 01, 2022, 10:35 AM IST
Share Market Live : നഷ്ടത്തിൽ ആരംഭിച്ച് ഓഹരി വിപണി; സെൻസ്ക്സ് 373 പോയിന്റ് താഴ്ന്നു

Synopsis

ആഗോളമാന്ദ്യം പിടിമുറുക്കുമോ എന്ന ഭയമാണ് ഓഹരി വിപണികളിൽ പ്രതിഫലിക്കുന്നത്. നിഫ്റ്റിയും സെൻസെക്‌സും താഴോട്ട് തന്നെ 

മുംബൈ: നഷ്ടത്തിൽ വ്യാപാരം ആരംഭിച്ച് ഓഹരി വിപണി. ആഗോളതലത്തിൽ തുടരുന്ന പണപ്പെരുപ്പം ഓഹരി വിപണിയെ വീർപ്പുമുട്ടിക്കുകയാണ്. സെന്‍സെക്‌സ് 373 പോയന്റ് താഴ്ന്ന് 52,645ലും നിഫ്റ്റി 120 പോയന്റ് നഷ്ടത്തില്‍ 15,659ലുമാണ് വ്യാപാരം ആരംഭിച്ചത്. 

ടൈറ്റാന്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഓട്ടോ, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് വിപണിയിൽ നഷ്ടം നേരിടുന്നത്. സിപ്ല, ടെക് മഹീന്ദ്ര, ടിസിഎസ്, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിൽ വ്യാപാരം തുടരുന്നു. 

ഒരുശതമാനത്തിലേറെ നഷ്ടത്തിലാണ് ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ്  വ്യാപാരം നടക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

ഡോളറിന് മുന്നിൽ കൂപ്പുകുത്തി ഇന്ത്യൻ രൂപ, റെക്കോർഡ് ഇടിവിൽ; ഇന്ന് മാത്രം ഇടിഞ്ഞത് 31 പൈസ, വിനിമയ നിരക്ക് 91 രൂപ 5 പൈസ
ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്