
മുംബൈ: ഇന്ത്യൻ വിപണിയിൽ ഇന്ന് നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. സെൻസെക്‌സ് 106 പോയന്റ് താഴ്ന്ന് 55,659ലും നിഫ്റ്റി 61 പോയന്റ് നഷ്ടത്തിൽ 16,569ലുമാണ് വ്യാപാരം ആരംഭിച്ചത്. .
മുംബൈ ഓഹരി വിപണിയിൽ ഇന്ന് ബജാജ് ഫിൻസെർവ് ഓഹരി 2.45 ശതമാനം ഉയർന്നു. ടാറ്റ സ്റ്റീൽ, റിലയൻസ് ഇൻഡസ്ട്രീസ്, യുപിഎൽ എന്നിവ തൊട്ടുപിന്നിൽ നിയറ്റം തുടരുന്നു. അതേസമയം നെസ്‌ലെ ഇന്ത്യ, ഏഷ്യൻ പെയിന്റ്‌സ്, ആക്‌സിസ് ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്‌സ്, , മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്‌സ് ഓഹരികൾ 2.35 ശതമാനം ഇടിഞ്ഞു.
ഓഹരി വിപണിയിൽ നിലവിൽ ഏകദേശം 1187 ഓഹരികൾ മുന്നേറ്റം തുടരുന്നു. 1531 ഓഹരികൾ നഷ്ടം രുചിച്ചു. 122 ഓഹരികൾ മാറ്റമില്ലാതെ വ്യാപാരം തുടരുന്നു.
ഡോളർ ഒറ്റരാത്രികൊണ്ട് ദുർബലമായതിനെ തുടർന്ന് ചൊവ്വാഴ്ച രാവിലെ രൂപ നേരിയ തോതിൽ ഉയർന്നു. അസംസ്‌കൃത എണ്ണയുടെ വില വർധിച്ചതും യുഎസ് ഫെഡിനെക്കുറിച്ചുള്ള ആശങ്കകളും രൂപയെ വീണ്ടും തളർത്തി. ഇന്നലെ ഡോളറിനെതിരെ 79.73 ൽ ആരംഭിച്ച രൂപയുടെ മൂല്യം തുടർന്ന് 79.79 എന്ന താഴ്ന്ന നിലയിലെത്തി. യുഎസ് ഫെഡ് പലിശനിരക്കുകൾ ഈ ആഴ്ച പരിഷ്‌കരിച്ചേക്കും. രൂപ വീണ്ടും റെക്കോർഡ് ഇടിവിലേക്ക് പോകാനുള്ള സാധ്യതകൾ നിരീക്ഷകർ ചൂണ്ടികാണിക്കുന്നു.
ഓയിൽ ആൻഡ് ഗ്യാസ്, ഓട്ടോമൊബൈൽ, ടെലികോം ഓഹരികളിലെ മികച്ച പ്രകടനത്തിന് ശേഷം ബെഞ്ച്മാർക്ക് സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്ന് ആറ് ദിവസത്തെ വിജയം അവസാനിപ്പിച്ചു.
ഇന്നലെ വ്യാപരം അവസാനിക്കുമ്പോൾ വിപണിയിൽ സെൻസെക്‌സ് 306.01 പോയിന്റ് അല്ലെങ്കിൽ 0.55 ശതമാനം ഇടിഞ്ഞ് 55,766.22 എന്ന നിലയിൽ എത്തിയിരുന്നു.