Share Market Today : നേട്ടത്തിൽ തുടങ്ങി, നേട്ടത്തിൽ അവസാനിച്ചു; സെന്‍സെക്‌സ് 327 പോയിന്റ് ഉയർന്നു

Published : Jul 04, 2022, 05:10 PM IST
Share Market Today : നേട്ടത്തിൽ തുടങ്ങി, നേട്ടത്തിൽ അവസാനിച്ചു; സെന്‍സെക്‌സ് 327 പോയിന്റ് ഉയർന്നു

Synopsis

ആദ്യദിനം വിപണി നേട്ടത്തിലാണ് ആരംഭിച്ചത്.  സെന്‍സെക്‌സ് 327 പോയന്റും  നിഫ്റ്റി 83 പോയന്റും ഉയർന്നു 

മുംബൈ: ആഴ്ചയുടെ ആദ്യ ദിനം നേട്ടത്തിൽ ആരംഭിച്ച വിപണി നേട്ടത്തിൽ തന്നെ വ്യാപാരം അവസാനിപ്പിച്ചു. മൂന്നുദിവസത്തെ നഷ്ടത്തിന് ശേഷമാണ് വിപണി ഇന്ന് നേട്ടത്തിലേക്ക് ഉയർന്നത്. സെന്‍സെക്‌സ് 327 പോയന്റ് നേട്ടത്തില്‍ 53,235ലും നിഫ്റ്റി 83 പോയന്റ് ഉയര്‍ന്ന് 15,835ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 

ബ്രിട്ടാനിയ, പവര്‍ഗ്രിഡ് കോര്‍പ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐസിഐസിഐ ബാങ്ക്,  ഇന്‍ഡസിന്‍ഡ് ബാങ്ക്, ഐടിസി ഓഹരികൾ നേട്ടത്തിലാണ്. ഇവയുടെ ഓഹരികള്‍ 2 മുതൽ 4 വരെ ശതമാനം ഉയർന്നു. ഇന്ന് നഷ്ടം നേരിട്ട ഓഹരികൾ ടാറ്റ സ്റ്റീല്‍, സിപ്ല, ജെഎസ്ഡബ്ല്യു സ്റ്റീല്‍, എന്‍ജിസി എന്നിവയാണ്. നാലു ശതമാനംവരെ നഷ്ടമാണ് ഇവയ്ക്കുണ്ടായത്. 

എഫ്എംസിജി ഓഹരികൾ വലിയ ചലനമുണ്ടാക്കി.എഫ്എംസിജി സൂചിക 2.6ശതമാനമാണ് ഉയർന്നത്.  ധനകാര്യ ഓഹരിയും നേട്ടത്തിലാണ്. അതേസമയം മെറ്റല്‍ സൂചിക നഷ്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.8 ശതമാനം ഉയർന്നു. സ്‌മോള്‍ ക്യാപ് സൂചിക 0.6  ശതമാനം നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു   

PREV
click me!

Recommended Stories

'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി
16,000 പേർക്ക് എല്ലാ വർഷവും ജോലി നൽകും, മുന്നൂറോളം ശാഖകൾ തുറക്കാൻ എസ്‌ബി‌ഐ