Share Market Today : മുന്നേറി വിപണി; സെൻസെക്‌സ് 616 പോയിന്റ് ഉയർന്നു

Published : Jul 06, 2022, 04:36 PM IST
 Share Market Today : മുന്നേറി വിപണി;  സെൻസെക്‌സ് 616 പോയിന്റ് ഉയർന്നു

Synopsis

ആരംഭത്തിലെ നേട്ടം തുടരാൻ ഇന്ന് വിപണിക്ക് സാധിച്ചു. വ്യാപാരം അവസാനിക്കുമ്പോൾ സെൻസെക്‌സ് 1.16 ശതമാനവും നിഫ്റ്റി 1.13  ശതമാനവും ഉയർന്നു. 

മുംബൈ : നേട്ടത്തോടെ ആരംഭിച്ച ഓഹരി വിപണി നേട്ടത്തിൽ തന്നെ വ്യാപാരം അവസാനിപ്പിച്ച്. സെൻസെക്‌സ് 1.16 ശതമാനവും നിഫ്റ്റി 1.13  ശതമാനവും ഉയർന്നു. ബാങ്ക് നിഫ്റ്റി 1.5 ശതമാനം ഉയർന്ന് 34,324 ൽ എത്തി. വ്യാപാരം അവസാനിപ്പിക്കുമ്പോൾ സെൻസെക്‌സ് 616 പോയിന്റും നിഫ്റ്റി  178 പോയിന്റും നേട്ടത്തിലായിരുന്നു. 

സെൻസെക്‌സിൽ 4.54 ശതമാനം ഉയർന്ന് ബജാജ് ഫിൻസെർവാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്, ബജാജ് ഫിനാൻസ്, ഹിന്ദുസ്ഥാൻ യുണിലിവർ, മാരുതി സുസുക്കി ഇന്ത്യ എന്നിവ തൊട്ടുപിന്നാലെയും നേട്ടത്തിലേക്ക് കുതിച്ചു. നഷ്ടം നേരിട്ട ഓഹരികളിൽ പവർ ഗ്രിഡാണ് ഏറ്റവും പിന്നിലുള്ളത്.  എൻ‌ടി‌പി‌സി, റിലയൻസ് ഇൻഡസ്ട്രീസ്, എൽ ആൻഡ് ടി, ടാറ്റ സ്റ്റീൽ എന്നിവയാണ് ഇന്ന് വിപണിയിൽ നഷ്ടം നേരിട്ട മാറ്റ് ഓഹരികൾ. 

PREV
click me!

Recommended Stories

സൗദി ക്രൂഡ് ഓയില്‍ വില അഞ്ച് വര്‍ഷത്തെ കുറഞ്ഞ നിരക്കിലേക്ക്; ഡിസ്‌കൗണ്ട് വിലയ്ക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കും
600-ലേറെ എ320 വിമാനങ്ങള്‍ പരിശോധിക്കണം; വില്‍പനയ്ക്ക് തിരിച്ചടിയെന്ന് എയര്‍ബസ്