Share Market Today : ഓഹരി വിപണിയിൽ നേട്ടം; സെൻസെക്‌സ് 427 പോയിന്റ് ഉയർന്നു, നിഫ്റ്റി 16,000 കടന്നു

By Web TeamFirst Published Jul 7, 2022, 4:28 PM IST
Highlights

ടൈറ്റൻ കമ്പനി നേട്ടത്തിലേക്ക് കുതിച്ചപ്പോൾ റിലയൻസ് ഓഹരി ഒരു ശതമാനം ഇടിഞ്ഞു. 

മുംബൈ : തുടർച്ചയായ മൂന്നാം ദിവസവും ഓഹരി വിപണി നേട്ടത്തോടെ അവസാനിച്ചു. സെൻസെക്‌സ്  0.8 ശതമാനവും നിഫ്റ്റി 0.89 ശതമാനവും ഉയർന്നു. മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലും ഇന്ത്യൻ ഓഹരി വിപണി നേട്ടത്തോടെയായിരുന്നു ഇന്ന് ആരംഭിച്ചത്. വ്യാപാരം അവസാനിപ്പിക്കുമ്പോൾ, സെൻസെക്‌സ് 427.5 പോയിന്റ് ഉയർന്ന് 54,178.5 ലും നിഫ്റ്റി 43 പോയിന്റ് ഉയർന്ന് 16,133 ലും എത്തി. 
   
ഏകദേശം 2201 ഓഹരികൾ മുന്നേറി, 1013 ഓഹരികൾ ഇടിഞ്ഞു, 146 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു. ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ടൈറ്റൻ കമ്പനി, ടാറ്റ സ്റ്റീൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ, ലാർസൻ ആൻഡ് ടൂബ്രോ തുടങ്ങിയ ഓഹരികൾ നിഫ്റ്റിയിൽ നേട്ടമുണ്ടാക്കി. ഡോ.റെഡ്ഡീസ് ലബോറട്ടറീസ്, എച്ച്‌യുഎൽ, സിപ്ല, ഭാരതി എയർടെൽ, നെസ്‌ലെ ഇന്ത്യ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

എഫ്എംസിജി ഒഴികെയുള്ള എല്ലാ മേഖലാ സൂചികകളും നേട്ടത്തിലാണുള്ളത് . മെറ്റൽ, പൊതുമേഖലാ ബാങ്ക് സൂചികകൾ 3 മുതൽ 4 ശതമാനം വരെ  നേട്ടമുണ്ടാക്കി. ബിഎസ്‌ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ ഒരു ശതമാനത്തിലധികം നേട്ടമുണ്ടാക്കി.

click me!