Share Market Today: ഉയരാതെ രൂപ; നേട്ടം കൈവിട്ട് വിപണി; നഷ്ടത്തിൽ സെൻസെക്സ്

By Web TeamFirst Published Jun 30, 2022, 4:12 PM IST
Highlights

ആരംഭത്തിലെ നേട്ടം തുടരാനാകാതെ ഓഹരി വിപണി. നിഫ്റ്റിയും സെൻസെക്‌സും ഇടിഞ്ഞു 

മുംബൈ: ഓഹരി വിപണി ഇന്ന് നേരിയ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ്  0.02 ശതമാനം ഇടിഞ്ഞു. നിഫ്റ്റി 0.12 ശതമാനം ഇടിഞ്ഞു. സെൻസെക്സ് 8.03 പോയിന്റ് താഴ്ന്ന് 53018.94 ലും നിഫ്റ്റി 18.80 പോയിന്റ് ഇടിഞ്ഞ്  15780.30 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 

ആക്‌സിസ് ബാങ്ക്, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, എസ്‌ബിഐ, എച്ച്‌ഡിഎഫ്‌സി ലൈഫ്, എസ്‌ബിഐ ലൈഫ് ഇൻഷുറൻസ് തുടങ്ങിയ ഓഹരികൾ നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കി. ബജാജ് ഓട്ടോ, സിപ്ല, ഐഷർ മോട്ടോഴ്‌സ്, ബിപിസിഎൽ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് സൂചികയിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.

ഓട്ടോ, പിഎസ്‌യു ബാങ്ക്, റിയൽറ്റി, മെറ്റൽ എന്നെ സെക്ടറുകൾ ഒന്ന് മുതൽ രണ്ട് ശതമാനം വരെ ഇടിഞ്ഞു, അതേസമയം ബാങ്കിംഗ് മേഖല ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

അതേസമയം ഇന്ത്യൻ രൂപ ഒരു ഡോളറിന് 78.97 എന്ന നിലയിലാണ് നിലവിൽ വിനിമയം നടത്തുന്നത്. 
 

click me!