പുത്തൻ ഓഫീസ് കൾച്ചറുമായി ടെക്‌നോപാർക്കിൽ എഒടി ടെക്‌നോളജീസ്, ഉദ്ഘാടനം ചെയ്ത് ശശി തരൂ‍ർ

Published : May 05, 2022, 10:25 AM ISTUpdated : May 05, 2022, 10:53 AM IST
പുത്തൻ ഓഫീസ് കൾച്ചറുമായി ടെക്‌നോപാർക്കിൽ എഒടി ടെക്‌നോളജീസ്, ഉദ്ഘാടനം ചെയ്ത് ശശി തരൂ‍ർ

Synopsis

ഓഫീസ് മുറികൾ നിർമ്മിക്കുന്ന പുതിയ രീതിയുടെ വരവ് ഹൃദയസ്പർശിയായെന്നും നല്ല മാറ്റത്തിന്റെ സൂചനയാണെന്നും ഓഫീസ് ഉദ്ഘാടനം ചെയ്ത് ശശി തരൂർ എംപി പറഞ്ഞു. പഴയ സങ്കൽപ്പങ്ങൾ മാറ്റി ജീവനക്കാർക്കായി സൗഹൃദപരമായി ഓഫീസ് മുറി ക്രമീകരിച്ചതിന് ജീവനക്കാരെ അദ്ദേഹം അഭിനന്ദിച്ചു.

തിരുവനന്തപുരം: ടെക്‌നോപാർക്കിൽ (Techno Park) ഉപസ്ഥാപനം ആരംഭിച്ച് എൻആർഐ (NRI) സംരംഭകരായ പ്രവീൺ രാമചന്ദ്രനും ജോർജ് ഫിലിപ്പും. ബ്രിട്ടീഷ് കൊളംബിയ ആസ്ഥാനമായുള്ള ഐടി സ്ഥാപനമായ എഒടി ടെക്‌നോളജീസിന്റെ (AOT Technologies) സ്ഥാപകരാണ് ഇരുവരും. ഒരു ദശാബ്ദം മുമ്പ് സ്ഥാപിതമായ കമ്പനിക്ക് വിക്ടോറിയ, വാൻകൂവർ, പോർട്ട്ലാൻഡ് എന്നിവിടങ്ങളിൽ ഓഫീസുകളുണ്ട്. മറ്റ് ഐടി ഓഫീസ് സ്‌പെയ്‌സുകളിൽ നിന്ന് വ്യത്യസ്തമായി, ഇവിടെ എഒടി ടെക്‌നോളജീസിന്റെ ഓഫീസ് പുതിയ രൂപത്തിലും ഭാവത്തിലുമാണ് പ്രത്യക്ഷപ്പെടുക.

ഓഫീസ് മുറികൾ നിർമ്മിക്കുന്ന പുതിയ രീതിയുടെ വരവ് ഹൃദയസ്പർശിയായെന്നും നല്ല മാറ്റത്തിന്റെ സൂചനയാണെന്നും ഓഫീസ് ഉദ്ഘാടനം ചെയ്ത് ശശി തരൂർ എംപി പറഞ്ഞു. പഴയ സങ്കൽപ്പങ്ങൾ മാറ്റി ജീവനക്കാർക്കായി സൗഹൃദപരമായി ഓഫീസ് മുറി ക്രമീകരിച്ചതിന് ജീവനക്കാരെ അദ്ദേഹം അഭിനന്ദിച്ചു.

എഒടി ടെക്‌നോളജീസിന്റെ ഇന്ത്യയിലെ പുതിയ സംരംഭമായ കോസ്‌മോജെനസിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. യുഎസിലെയും കാനഡയിലെയും മികച്ച കമ്പനികളിൽ ഇടനിലക്കാരില്ലാതെ ഐടി ജോലികൾ കണ്ടെത്താൻ കഴിയുന്ന ഒരു സ്ഥലമാണ് കോസ്മോജെൻസ്. വിദേശ കമ്പനികൾക്ക് ലഭിക്കുന്ന അതേ ശമ്പളവും ആനുകൂല്യങ്ങളും കേരളത്തിൽ ഉള്ളവർക്ക് ലഭിക്കുമ്പോൾ അത് മറ്റ് വ്യവസായങ്ങൾക്കും ഗുണം ചെയ്യുമെന്ന് തരൂർ ചൂണ്ടിക്കാട്ടി. കേരളത്തിന്റെ സാമ്പത്തിക മേഖല ഭദ്രമാക്കാൻ ഇത്തരം സംരംഭങ്ങൾ കൂടുതലായി കൊണ്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കാനഡയിലെ പാർലമെന്റ് അംഗം അലിസ്റ്റർ മക്ഗ്രിഗർ, ബ്രിട്ടീഷ് കൊളംബിയ മുൻ ഡെപ്യൂട്ടി മന്ത്രി ഡോൺ ഫാസ്റ്റ്, കേരള ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ രാജശ്രീ എം എസ്, കേരള ഐടി പാർക്ക് സിഇഒ ജോൺ എം തോമസ്, തിരുവനന്തപുരം ചേംബർ പ്രസിഡന്റ് എസ് എൻ രഘുചന്ദ്രൻ നായർ. കൊമേഴ്‌സ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

ഇത് രാജകീയം; 100 വർഷം പഴക്കമുള്ള അമൂല്യ ആഭരണമണിഞ്ഞ് നിത അംബാനി
സൗദി ക്രൂഡ് ഓയില്‍ വില അഞ്ച് വര്‍ഷത്തെ കുറഞ്ഞ നിരക്കിലേക്ക്; ഡിസ്‌കൗണ്ട് വിലയ്ക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കും