കൃഷിക്കാര്‍ക്ക് ഹ്രസ്വകാല വായ്പ; എങ്ങനെ അപേക്ഷിക്കാം? അറിയേണ്ടതെല്ലാം

Published : Feb 15, 2025, 05:06 PM IST
കൃഷിക്കാര്‍ക്ക് ഹ്രസ്വകാല വായ്പ; എങ്ങനെ അപേക്ഷിക്കാം? അറിയേണ്ടതെല്ലാം

Synopsis

വിള ഉല്‍പാദനം, ഭൂമി ഒരുക്കല്‍, സംഭരണം എന്നീ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഹ്രസ്വകാല വായ്പകള്‍ പ്രത്യേകം അനുവദിക്കുന്നുണ്ട്.

നിര്‍ണായക സമയത്ത് കൃഷിയിറക്കാനും, കൃഷി വിപുലീകരിക്കാനും സാമ്പത്തിക സഹായം ആവശ്യമുള്ളപ്പോള്‍ കര്‍ഷകര്‍ക്ക് ഏറെ ആശ്വാസകരമാകുന്നവയാണ് കാര്‍ഷിക വായ്പകള്‍. വിള ഉല്‍പാദനം, ഭൂമി ഒരുക്കല്‍, സംഭരണം എന്നീ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഹ്രസ്വകാല വായ്പകള്‍ പ്രത്യേകം അനുവദിക്കുന്നുണ്ട്.

കാര്‍ഷിക വായ്പകള്‍ക്ക് അപേക്ഷിക്കാനുള്ള ഘട്ടങ്ങള്‍

വ്യത്യസ്ത ബാങ്കുകളെ സമീപിച്ച് അവരുടെ വായ്പ, പലിശ നിരക്കുകള്‍, യോഗ്യതാ മാനദണ്ഡങ്ങള്‍ എന്നിവ താരതമ്യം ചെയ്യുക.
കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ ഒരു വായ്പ തിരഞ്ഞെടുക്കുക.
അപേക്ഷാ പ്രക്രിയ വേഗത്തിലാക്കാന്‍ ആവശ്യമായ എല്ലാ രേഖകളും കൈവശം വയ്ക്കുക.
വായ്പ നല്‍കുന്നയാളുടെ ശാഖ സന്ദര്‍ശിക്കുക:

ഓണ്‍ലൈനായി അപേക്ഷിക്കാം

ചില വായ്പാ ദാതാക്കള്‍ അവരുടെ ഔദ്യോഗിക വെബ്സൈറ്റുകള്‍ വഴി ഓണ്‍ലൈന്‍ ആയി വായ്പകള്‍ക്ക് അപേക്ഷിക്കാം. വെബ്സൈറ്റ് സന്ദര്‍ശിച്ച് 'ഇപ്പോള്‍ അപേക്ഷിക്കുക' എന്നതില്‍ ക്ലിക്കുചെയ്യുക.
വായ്പ നല്‍കുന്നയാളുടെ ആവശ്യകതകള്‍ക്കനുസരിച്ച് ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്യുക. ബാങ്ക് അപേക്ഷ പരിശോധിക്കുകയും രേഖകള്‍ പരിശോധിക്കുകയും ചെയ്യും. മാനദണ്ഡങ്ങള്‍ പാലിക്കുകയാണെങ്കില്‍, വായ്പ അംഗീകരിക്കപ്പെടും.വായ്പ അംഗീകരിച്ചുകഴിഞ്ഞാല്‍, തുക ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും.

കാര്‍ഷിക വായ്പകള്‍ക്ക് ആവശ്യമായ രേഖകള്‍ 

പൂരിപ്പിച്ച വായ്പാ അപേക്ഷാ ഫോം
കെവൈസി രേഖകള്‍ (തിരിച്ചറിയല്‍, വിലാസ തെളിവ്)
ഭൂമിയുടെയോ ആസ്തിയുടെയോ ഉടമസ്ഥാവകാശ രേഖകള്‍
ബാങ്ക് നിര്‍ദേശിക്കുന്ന മറ്റ് രേഖകള്‍

കാര്‍ഷിക വായ്പകള്‍ക്കുള്ള യോഗ്യതാ മാനദണ്ഡം

അപേക്ഷിക്കുന്ന വ്യക്തി 18 നും 70 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.സ്വന്തമായി ആസ്തിയുണ്ടായിരിക്കുകയും അവ ഈടായി നല്‍കുകയും വേണം. വായ്പയ്ക്ക് യോഗ്യത നേടുന്നതിന് വ്യക്തിഗതമായോ സംയുക്തമായോ അപേക്ഷിക്കാം.

കൃഷിക്കുള്ള സ്വര്‍ണ്ണ വായ്പ: വിളകളുടെ ചെലവുകള്‍ക്കായി വായ്പ ലഭിക്കുന്നതിന്  സ്വര്‍ണ്ണം പണയം വയ്ക്കാം.

കന്നുകാലി വായ്പകള്‍:

മൃഗസംരക്ഷണം, കോഴി വളര്‍ത്തല്‍ അല്ലെങ്കില്‍ ക്ഷീരകര്‍ഷക മേഖലയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു കര്‍ഷകനാണെങ്കില്‍ ഈ വായ്പ ലഭിക്കും. വായ്പയുടെ തുക മൃഗങ്ങളുടെ എണ്ണം, പരിപാലനച്ചെലവ്, പ്രതീക്ഷിക്കുന്ന വരുമാനം എന്നിവയെ ആശ്രയിച്ചിരിക്കുന്നു.


സോളാര്‍ പമ്പ് സെറ്റ് വായ്പകള്‍:
ജലസേചനത്തിനായി സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന വാട്ടര്‍ പമ്പിംഗ് സംവിധാനങ്ങള്‍ വാങ്ങുന്നതിന് ഇത് വഴി വായ്പ ലഭിക്കും.


കാര്‍ഷിക യന്ത്രവല്‍ക്കരണ വായ്പകള്‍:
ട്രാക്ടറുകള്‍, ടില്ലറുകള്‍, തുടങ്ങിയ യന്ത്രസാമഗ്രികള്‍ വാങ്ങുന്നതിന് സാമ്പത്തിക സഹായം ലഭിക്കും.

PREV
click me!

Recommended Stories

'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി
16,000 പേർക്ക് എല്ലാ വർഷവും ജോലി നൽകും, മുന്നൂറോളം ശാഖകൾ തുറക്കാൻ എസ്‌ബി‌ഐ