555 ദിവസത്തെ നിക്ഷേപത്തിന് ഉയർന്ന പലിശ; ഈ സ്പെഷ്യൽ എഫ്ഡി സ്കീമിൽ അംഗമാകാനുള്ള അവസരം നാളെ അവസാനിക്കും

Published : Jun 29, 2023, 12:10 PM IST
555 ദിവസത്തെ നിക്ഷേപത്തിന് ഉയർന്ന പലിശ; ഈ സ്പെഷ്യൽ എഫ്ഡി സ്കീമിൽ അംഗമാകാനുള്ള അവസരം നാളെ അവസാനിക്കും

Synopsis

8 ശതമാനം വരെ പലിശ നിരക്കുള്ള ഈ പൊതുമേഖലാ ബാങ്കിന്റെ സ്പെഷ്യൽ എഫ്ഡി സ്‌കീം ഉടൻ അവസാനിക്കും  

യർന്ന പലിശനിരക്കാണ് നിക്ഷേപ പദ്ധതികളെ ആകർഷകമാക്കുന്നത്. ലാഭം ലക്ഷ്യമിട്ടുകൊണ്ടാണ് ഉപഭോക്താക്കൾ നിക്ഷേപ പദ്ധതികളിൽ അംഗമാകുന്നത് എന്നതിനാൽ  ആകർഷകമായ പലിശയിൽ, പുതിയ നിക്ഷേപ പദ്ധതികൾക്ക് വിവിധ ബാങ്കുകൾ തുടക്കമിടാറുണ്ട്. പൊതുമഖലാ ബാങ്കായ പഞ്ചാബ് & സിൻഡ്  ബാങ്കിന്റെ 555 ദിവസത്തെ  പ്രത്യേക സ്ഥിര നിക്ഷേപമായ പിഎസ്ബി എഫ്ഡി - 555 ഡേയ്സ് സ്കീമിൽ അംഗമാകുന്നിനുളള സമയപരിധി  2023 ജൂൺ 30-ന് അവസാനിക്കും .

പിഎസ്ബി എഫ്ഡി -555 ഡേയ്സ്  

എൻആർഐ ഉപഭോക്താക്കൾ  ഉൾപ്പെടെ, ഏതൊരു ഇന്ത്യൻ പൗരനും  പിഎസ്ബി എഫ്ഡി -555 ഡേയ്സ്  സ്ഥിരനിക്ഷേപ സ്കീമിൽ അംഗമാകാം. 555 ദിവസമാണ് എഫ്ഡി കാലാവധി.

പലിശ നിരക്ക്

സൂപ്പർ സീനിയർ സിറ്റിസൺസിന് 8 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.85ശതമാനവുമാണ്  ബാങ്ക് വാഗ്ദാനം ചെയ്യുന്ന ഉയർന്ന പലിശ നിരക്ക്. 555 ദിവസത്തെ കാലാവധിയിൽ സാധാരണ പൗരന് 7.35 ശതമാനം പലിശയാണ് ബാങ്ക് നൽകുക

വിവിധ എഫ്‍ഡി നിരക്കുകൾ

2 കോടി രൂപയിൽ താഴെയുള്ള  നിക്ഷേപങ്ങൾക്ക് സാധാരണ പൗരൻമാർക്ക് 2.80 ശതമാനം മുതൽ 7.10 ശതമാനം വരെ സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ പഞ്ചാബ് & സിന്ദ് ബാങ്ക് വാഗ്ദാനം ചെയ്യുന്നു. യഥാക്രമം 601 ദിവസ നിക്ഷേപത്തിന് 7 ശതമാനവും,, 400 ദിവസത്തെ എഫ്ഡിയ്ക്ക്, 7.10% എന്നിങ്ങനെയുള്ള ഉയർന്ന പലിശ നിരക്കുകളും ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.

മുതിർന്ന പൗരന്മാർക്കുള്ള പലിശനിരക്ക്

മുതിർന്ന പൗരന്മാർക്കുള്ള സ്ഥിരനിക്ഷേപങ്ങൾക്ക്  ബാങ്ക്  0.50% അധിക പലിശ വാഗ്ദാനം ചെയ്യുന്നു. സൂപ്പർ സീനിയർ സിറ്റിസൺസിന് (80 വയസും അതിനുമുകളിലും) നിശ്ചിത കാലയളവിലുള്ള (അതായത് 400 ദിവസം, 555 ദിവസം & 601 ദിവസം) ടേം ഡെപ്പോസിറ്റുകൾക്ക് 0.15 ശതമാനവും അധിക പലിശയുടെ ആനുകൂല്യവും നൽകും.

PREV
Read more Articles on
click me!

Recommended Stories

അടിപതറി ഇന്ത്യയും അമേരിക്കയും യൂറോപ്പും! വമ്പൻമാരെ വെട്ടി കരുത്തുകാട്ടിയത് ചൈന, ആഗോള ഉദ്പാദനരംഗത്തെ ശക്തി കേന്ദ്രമായി ചൈന
കുഴിമന്തിയും അൽഫാമും കേരളത്തിൽ കിട്ടാക്കനിയാകുമോ? സംസ്ഥാനത്ത് ഹോട്ടൽ മേഖലയിൽ കടുത്ത പ്രതിസന്ധി