പൈലറ്റുമാർക്ക് സന്തോഷിക്കാം; 20 ശതമാനം ശമ്പള വർദ്ധനവ് പ്രഖ്യാപിച്ച് ഈ എയർലൈൻ

By Web TeamFirst Published Sep 22, 2022, 2:35 PM IST
Highlights

ശമ്പള വർദ്ധനവ് പ്രഖ്യാപിച്ച് ഈ എയർലൈൻ. പൈലറ്റുമാർക്ക് ഒക്ടോബറിൽ  20 ശതമാനം അധികം ശമ്പളം ലഭിക്കും.

വർഷം ഒക്ടോബറിൽ  പൈലറ്റുമാർക്ക് 20 ശതമാനം ശമ്പള വർദ്ധനവ് നൽകുമെന്ന് സ്‌പൈസ് ജെറ്റ്. ചെലവ് ചുരുക്കാനായി ഏകദേശം 80 പൈലറ്റുമാരെ മൂന്ന് മാസത്തേക്ക് ശമ്പളമില്ലാതെ അവധിയെടുക്കാൻ എയർലൈൻ ആവശ്യപ്പെട്ടതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ ശമ്പള പരിഷ്കരണം എന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. 

ചെലവ് ചുരുക്കുന്നതിനായി, ബോയിംഗ് 737 ഫ്ലീറ്റിലെയും ബൊംബാർഡിയർ ക്യു 400 ഫ്ലീറ്റിലെയും എൺപതോളം വരുന്നപൈലറ്റുമാരെ മൂന്ന് മാസമായി ശമ്പളമില്ലാതെ അവധിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് സ്‌പൈസ് ജെറ്റ്.

Read Also: ശമ്പളം നല്കാൻ പണമില്ല ; പൈലറ്റുമാർക്ക് അവധി നൽകി ഈ എയർലൈൻ

കോവിഡ് പകർച്ചവ്യാധിയുടെ സമയത്ത് പോലും എയർലൈൻ ഒരു ജീവനക്കാരനെയും പിരിച്ചുവിടില്ലെന്ന നയം സ്വീകരിച്ചിരുന്നു. പൈലറ്റുമാരുടെ ഒക്‌ടോബർ മാസത്തെ ശമ്പളത്തിൽ ഏകദേശം 20 വർദ്ധനവ് ഉണ്ടാകും കൂടാതെ അടുത്ത 2-3 ആഴ്ചയ്ക്കുള്ളിൽ എല്ലാ ജീവനക്കാരുടെയും ടിഡിഎസ് നിക്ഷേപിക്കുമെന്നും ഉദ്യോഗ വൃത്തങ്ങൾ അറിയിച്ചു. പ്രൊവിഡന്റ് ഫണ്ടിന്റെ ഗണ്യമായ ഭാഗവും ജീവനക്കാരുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും. 

ചെലവുകൾ അഭിമുഖീകരിക്കുന്നതിനായി (എമർജൻസി ക്രെഡിറ്റ് ലൈൻ ഗാരൻ്റി സ്കീം) ഇ‌സി‌എൽ‌ജി‌എസിൽ നിന്നുമുള്ള ആദ്യ ഗഡു എയർലൈനിനു ലഭിച്ചു. രണ്ടാം ഗഡു ഉടൻ ലഭിക്കും. ഇ‌സി‌എൽ‌ജി‌എസിനുപുറമെ 200 മില്യൺ യുഎസ് ഡോളർ സർക്കാരിൽ നിന്ന് സമാഹരിക്കാൻ മാനേജ്‌മെന്റ് നോക്കുകയാണെന്ന് ക്യാപ്റ്റൻ അറോറ പറഞ്ഞു.

Read Also: 'ഈ പണി ഇവിടെ നടക്കില്ല'; ജീവനക്കാരെ പുറത്താക്കി വിപ്രോ

സ്പൈസ് ജെറ്റിന്റെ പ്രവർത്തന ശേഷിയുടെ പരിധി 50 ശതമാനമാക്കിയത് സിവിൽ ഏവിയേഷൻ റെഗുലേറ്റർ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഒക്ടോബർ അവസാനം വരെ നീട്ടിയിരുന്നു. പല വിമാനങ്ങളും സാങ്കേതിക പ്രശ്‌നങ്ങൾ നേരിടുന്ന സാഹചര്യത്തിൽ ആണ് 50 ശതമാനം  ഫ്ലൈറ്റുകൾ മാത്രം പ്രവർത്തിപ്പിക്കാൻ ജൂലൈയിൽ റെഗുലേറ്റർ എയർലൈനിനോട്  നിർദേശിച്ചത്. 

click me!