ഓൺലൈൻ വഴി ഏല ലേലം; അതും ഒരു ദിവസം 75000 കിലോഗ്രാം

By Web TeamFirst Published Sep 24, 2021, 6:36 PM IST
Highlights

ഇടുക്കിയിലെ പുറ്റടിയിലുള്ള ബോർഡിന്റെ ഇ-ലേല കേന്ദ്രത്തിൽ  ആണ് 75000 കിലോഗ്രാം ചെറിയ ഏലയ്ക്കയുടെ ഇ-ലേലം നടത്താൻ നിശ്ചയിച്ചിരിക്കുന്നത്.

കൊച്ചി: ആസാദി കി അമൃത് മഹോത്സവത്തിന്റെ ഭാഗമായി, സ്പൈസസ് ബോർഡ് ഏലത്തിന്റെ ഒരു ബൃഹത് ഇ-ലേലം 2021 സെപ്റ്റംബർ 26 ഞായറാഴ്ച  സംഘടിപ്പിക്കുന്നു. രാജ്യത്ത് ഏലത്തിനായി നടത്തുന്ന  ഏറ്റവും വലിയ ഇ-ലേലത്തിൽ പങ്കെടുക്കുന്നതിലൂടെ സുഗന്ധവ്യഞ്ജന വ്യാപാരികളുമായി ബന്ധപ്പെടാൻ സുഗന്ധവ്യഞ്ജന കർഷകർക്ക് കഴിയും.

ഇടുക്കിയിലെ പുറ്റടിയിലുള്ള ബോർഡിന്റെ ഇ-ലേല കേന്ദ്രത്തിൽ  ആണ് 75000 കിലോഗ്രാം ചെറിയ ഏലയ്ക്കയുടെ ഇ-ലേലം നടത്താൻ നിശ്ചയിച്ചിരിക്കുന്നത്.

കേന്ദ്ര വാണിജ്യ വകുപ്പ്,  സുഗന്ധവ്യഞ്ജന ബോർഡ് എന്നിവ സംയുക്തമായി, സാമ്പത്തിക വളർച്ചയും കയറ്റുമതി പ്രോത്സാഹനവും ലക്ഷ്യമിട്ടു നടത്തുന്ന വാണിജ്യ സപ്താഹ് പരിപാടി പരമ്പരയുടെ  ഭാഗമായാണ്  ഇ-ലേലം സംഘടിപ്പിക്കുന്നത്.

 

As part of the 75-week-long Azaadi Ki Amrut Mahotsav to commemorate the 75th year of independence celebrations, the is organising a mammoth cardamom special e-auction on Sunday. pic.twitter.com/y90960TssI

— IANS Tweets (@ians_india)

വൻകിട കയറ്റുമതിക്കാരും വ്യാപാരി സമൂഹവും ഈ  ബൃഹത്  ഏലം ലേലത്തിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇ-ലേലം സെപ്റ്റംബർ 26 ഞായറാഴ്ച  രാവിലെ ആരംഭിച്ച് അന്നുതന്നെ അവസാനിക്കും.

click me!