Startup India Grant Challenge : സ്റ്റാർട്ടപ്പ് ഇന്ത്യ ഗ്രാൻഡ് ചല‌ഞ്ചിൽ 15 ലക്ഷം നേടി മലയാളികളുടെ സംരംഭം

By Web TeamFirst Published Nov 29, 2021, 4:42 PM IST
Highlights

ഡോ സുഭാഷ് നാരായണനാണ് സസ്കാനിന്‍റെ സ്ഥാപകൻ. ക്യാൻസർ ചികിത്സയ്ക്കാവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ കുറഞ്ഞ ചെലവിൽ നിർ‍മ്മിക്കുകയും അത് ജനങ്ങളിലേക്കെത്തിക്കുകയുമാണ് സ്റ്റാർട്ടപ്പിന്റെ ലക്ഷ്യം. 

തിരുവനന്തപുരം: സ്റ്റാർട്ടപ്പ് ഇന്ത്യ ഗ്രാൻഡ് ചല‌ഞ്ചിൽ മെഡിക്കൽ (Startup India Grand Challenge) ഉപകരണ വിഭാഗത്തിലെ പുരസ്കാരം സ്വന്തമാക്കി കേരളത്തിൽ നിന്നുള്ള സ്റ്റാർട്ടപ്പ് (Startup ). തിരുവനന്തപുരത്ത് നിന്നുള്ള സസ്കാൻ മെഡി ടെക് (Sascan Meditech) എന്ന സ്റ്റാർട്ടപ്പിനാണ് 2021ലെ പുരസ്കാരം. പതിനഞ്ച് ലക്ഷം രൂപയാണ് സമ്മാനം.  കേന്ദ്ര ഫാർമസ്യൂട്ടിക്കൽസ് ഡിപ്പാർട്ട്മെന്റും സ്റ്റാർട്ടപ്പ് ഇന്ത്യയും ഇൻവെസ്റ്റ് ഇന്ത്യയും ചേർന്നാണ് സ്റ്റാർട്ടപ്പ് ഇന്ത്യൻ ഗ്രാൻഡ് ചാലഞ്ച് സംഘടിപ്പിച്ചത്. ശ്രീ ചിത്തിര തിരുനാൾ മെഡിക്കൽ കോളേജിന്‍റെ ടെക്നോളജി ബിസിനസ് ഇൻക്യൂബേറ്ററിൽ വളർന്ന സ്റ്റാ‍ർട്ടപ്പാണ് സസ്കാൻ മെഡി ടെക്. 

നിതി ആയോഗ് സി ഇ ഒ അമിതാഭ് കാന്താണ് പുരസ്കാരം പ്രഖ്യാപിച്ചത്. 310ഓളം സ്റ്റാർട്ടപ്പുകളിൽ നിന്നാണ് സസ്കാനെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. കയ്യിലൊതുങ്ങുന്ന സ്കാനിംഗ് ഉപകരണങ്ങളുടെ ഗവേഷണത്തിലും നിർമ്മാണത്തിലുമാണ് സസ്കാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഓറൽസ്കാൻ ആണ് സസ്കാനിന്റെ ആദ്യ ഉത്പന്നം ചെറിയ ചെലവിൽ വായിലെ കാൻസറാകാൻ സാധ്യതയുള്ള വ്രണങ്ങളെ തിരിച്ചറിയാൻ പറ്റുമെന്നതാണ് ഓറൽസ്കാനിന്റെ പ്രത്യേകത. 2020 ഒക്ടോബറിലാണ് ഓറൽ സ്കാൻ ലോഞ്ച് ചെയ്യുന്നത്. നിലവിൽ രാജ്യത്തെ എട്ട് സംസ്ഥാനങ്ങളിൽ ഉപകരണം ലഭ്യമാണ്. 

സെ‍ർവി സ്കാൻ എന്ന സസ്കാനിന്റെ രണ്ടാമത്തെ ഉത്പന്നവും ശ്രദ്ധേയമാണ്. ഗർഭാശയമുഖ അർബുദം കണ്ടെത്താനാവുന്ന കയ്യിലൊതുങ്ങുന്ന സ്കാനറാണ് സെർവി സ്കാൻ. ഇതിന്റെ ലോഞ്ച് ഉടനുണ്ടാവും. 

ഡോ സുഭാഷ് നാരായണനാണ് സസ്കാനിന്‍റെ സ്ഥാപകൻ. ക്യാൻസർ ചികിത്സയ്ക്കാവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ കുറഞ്ഞ ചെലവിൽ നിർ‍മ്മിക്കുകയും അത് ജനങ്ങളിലേക്കെത്തിക്കുകയുമാണ് സ്റ്റാർട്ടപ്പിന്റെ ലക്ഷ്യം. 

click me!