എല്ലാവരെയും ഞെട്ടിച്ച് വന്‍ നേട്ടം കൊയ്ത് സ്റ്റേറ്റ് ബാങ്ക്

Published : Aug 03, 2019, 07:25 PM IST
എല്ലാവരെയും ഞെട്ടിച്ച് വന്‍ നേട്ടം കൊയ്ത് സ്റ്റേറ്റ് ബാങ്ക്

Synopsis

കഴിഞ്ഞ ദിവസം അറ്റാദായ വളര്‍ച്ചയുടെ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരി മൂല്യത്തില്‍ വര്‍ധനയുണ്ടായി. 

മുംബൈ: സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യപാദത്തില്‍ സ്റ്റേറ്റ് ബാങ്ക് 2,312.02 കോടി രൂപയുടെ അറ്റലാഭം രേഖപ്പെടുത്തി. കിട്ടാക്കടങ്ങളില്‍ കുറവ് വരുത്തിയും വരുമാനം വര്‍ധിപ്പിച്ചുമാണ് എസ്ബിഐ ഈ നേട്ടം സ്വന്തമാക്കിയത്. 

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേപാദത്തില്‍ സ്റ്റേറ്റ് ബാങ്ക് അറ്റാദായത്തില്‍ നഷ്ടം രേഖപ്പെടുത്തിയിരുന്നു. മുന്‍ സാമ്പത്തിക വര്‍ഷം ഇതേപാദത്തില്‍ 4,875.85 കോടി രൂപയുടെ നഷ്ടമാണ് ബാങ്ക് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം അറ്റാദായ വളര്‍ച്ചയുടെ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരി മൂല്യത്തില്‍ വര്‍ധനയുണ്ടായി. എസ്ബിഐയുടെ ആകെ വരുമാനം 70,653.23 കോടി രൂപയാണ്.  

PREV
click me!

Recommended Stories

ഡോണള്‍ഡ് ട്രംപിന്റെ 2025 ലെ സാമ്പത്തിക വിവരങ്ങള്‍ പുറത്ത്; ആസ്തി കൈകാര്യം ചെയ്യുന്നത് അമേരിക്കയിലെ മുന്‍നിര ബാങ്കുകള്‍
ഇന്ത്യയിൽ കല്യാണവും കച്ചവടമാകുന്നു; വിവാഹച്ചെലവ് കണ്ടെത്താന്‍ പുതിയ വഴിയായി 'വെഡ്ഡിങ് ടൂറിസം', ടിക്കറ്റെടുത്ത് വിദേശികള്‍