റബർ പ്രതിസന്ധിയിൽ സർക്കാർ ഇടപെടൽ, വില സ്ഥിരതാ പദ്ധതി പുനരാരംഭിച്ചു, കുടിശിക കൊടുത്തുതീര്‍ക്കും

By Web TeamFirst Published Sep 20, 2022, 8:45 PM IST
Highlights

 ജൂലൈ മുതൽ ഉള്ള മുൻകാല പ്രാബല്യത്തിൽ പണം ലഭിക്കുമെന്ന് പദ്ധതി പുനരാരംഭിച്ച് കൊണ്ടുള്ള ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. 

തിരുവനന്തപുരം: റബർ പ്രതിസന്ധിയിൽ സംസ്ഥാന സർക്കാർ ഇടപെടൽ. റബർ വില സ്ഥിരതാ പദ്ധതി പുനരാരംഭിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. രണ്ടര മാസത്തിന് ശേഷമാണ് പദ്ധതി പുനരാരംഭിക്കുന്നത്. ഇതോടെ കർഷകർക്ക് 170 രൂപ താങ്ങുവില ലഭിക്കും. ജൂലൈ മുതൽ ഉള്ള മുൻകാല പ്രാബല്യത്തിൽ പണം ലഭിക്കുമെന്ന് പദ്ധതി പുനരാരംഭിച്ച് കൊണ്ടുള്ള ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ കർഷകർക്കും രജിസ്റ്റർ ചെയ്യാൻ അവസരമുണ്ട്. വില സ്ഥിരത പദ്ധതി തടസപ്പെട്ട കാര്യം വിലയിടിവിന്‍റെ വിളവെടുപ്പ് വാർത്താ പരമ്പരയിലൂടെ  ഏഷ്യാനെറ്റ് ന്യൂസ്  റിപ്പോർട്ട് ചെയ്തിരുന്നു.

tags
click me!