ഓൺലൈൻ ഗെയിമിൽ പണം നഷ്ടപ്പെട്ടു, വീടുവിട്ട വിദ്യാർത്ഥി കുളത്തിൽ മരിച്ച നിലയിൽ

Published : Nov 17, 2021, 11:49 AM IST
ഓൺലൈൻ ഗെയിമിൽ പണം നഷ്ടപ്പെട്ടു, വീടുവിട്ട വിദ്യാർത്ഥി കുളത്തിൽ മരിച്ച നിലയിൽ

Synopsis

ഇരിങ്ങാലക്കുട കൂടൽമാണിക്യം കുട്ടൻ കുളത്തിന് സമീപം കുട്ടിയുടെ സൈക്കിളും ചെരിപ്പും കണ്ടെത്തിയിരുന്നു

തൃശൂർ: ഇരിങ്ങാലക്കുടയിൽ വിദ്യാർത്ഥിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ട മനോവിഷമത്തിൽ വീട് വിട്ടിറങ്ങിയ വിദ്യാർത്ഥിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരി സ്വദേശിയായ പോക്കർപറമ്പിൽ ഷാബിയുടെ മകൻ ആകാശാണ് മരിച്ചത്. 14 വയസായിരുന്നു.   

ഇരിങ്ങാലക്കുട കൂടൽമാണിക്യം കുട്ടൻ കുളത്തിന് സമീപം കുട്ടിയുടെ സൈക്കിളും ചെരിപ്പും കണ്ടെത്തിയിരുന്നു. തുടർന്ന് ഇരിങ്ങാലക്കുട ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് കുളത്തിൽ തിരച്ചിൽ  നടത്തി. തിരച്ചിലിനൊടുവിൽ കുളത്തിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം ജനറൽ ആശുപത്രിയിലെ മോർച്ചറിയിലേയ്ക്ക് മാറ്റി. 

PREV
click me!

Recommended Stories

മൂന്ന് ലക്ഷം കോടിയിലേറെ ഇന്ത്യയിൽ നിക്ഷേപിക്കും, വമ്പൻ പ്രഖ്യാപനവുമായി ആമസോൺ
കോടികളുടെ അവിശ്വസനീയ വളർച്ച! ഒരു ലക്ഷം രൂപ 5.96 കോടിയായി വളർന്നത് 5 വർഷം കൊണ്ട്; വൻ നേട്ടം കൊയ്‌ത് ഈ ഓഹരി