അയർലണ്ട്: ഫാർമസി, ഐ.ടി, ഫൈനാൻസ് പഠിക്കാൻ യൂറോപ്പിലെ ഏറ്റവും മികച്ച അവസരം

Published : Jul 29, 2025, 10:46 AM IST
CanApprove

Synopsis

ഫാർമസി, ഐ.റ്റി, ഫൈനാൻസ് മേഖലകളിലാണ് അയർലണ്ട് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ മേഖലകളിൽ വൈദഗ്ധ്യമുള്ളവർക്ക് ആഗോളതലത്തിൽ പരിചയസമ്പത്തും നൈപുണ്യവും നേടാനും വൻകിട കമ്പനികളിൽ ജോലി നേടാനുള്ള അവസരവും ഈ രാജ്യം ഒരുക്കുന്നു.

അയർലണ്ട്. പ്രകൃതിഭംഗി കൊണ്ട് മോഹിപ്പിക്കുന്ന യൂറോപ്പിന്റെ മരതക ദ്വീപ്. യൂറോപ്പിലേക്കുള്ള കുടിയേറ്റം വളരെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇപ്പോൾ അയർലണ്ട്. വിദ്യാഭ്യാസവും കരിയറും ഒരുപോലെ പ്രോത്സാഹിപ്പിക്കുന്ന ഒരു ഡെസ്റ്റിനേഷനായി അയർലണ്ട് സ്വയം റീബ്രാൻഡ് ചെയ്തിട്ട് അധികമായിട്ടില്ല. ഫാർമസി, ഐ.റ്റി, ഫൈനാൻസ് മേഖലകളിലാണ് അയർലണ്ട് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ മേഖലകളിൽ വൈദഗ്ധ്യമുള്ളവർക്ക് ആഗോളതലത്തിൽ പരിചയസമ്പത്തും നൈപുണ്യവും നേടാനും വൻകിട കമ്പനികളിൽ ജോലി നേടാനുള്ള അവസരവും ഈ രാജ്യം ഒരുക്കുന്നു.

ഫാർമസി: ആഗോള ബയോടെക് ഹബ്ബ്

ലോകത്തിലെ പ്രധാനപ്പെട്ട ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ സാന്നിദ്ധ്യമാണ് അയർലണ്ടിനെ വ്യത്യസ്തമാക്കുന്നത്. ഫാർമസി പ്രോഗ്രാമുകൾ പഠിപ്പിക്കുന്നു എന്നതല്ല, ഈ മേഖലയിൽ ഏറ്റവും മികച്ച അവസരങ്ങളുടെ സാധ്യതയാണ് അയർലണ്ടിനെ ജനപ്രീയമാക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ 10 ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ എട്ടെണ്ണത്തിന് അയർലണ്ടിൽ സാന്നിദ്ധ്യമുണ്ട്. ഫൈസർ, ജോൺസൺ & ജോൺസൺ എന്നീ കമ്പനികളും ഇതിൽ ഉൾപ്പെടുന്നു. വിദ്യാർത്ഥികളെ സംബന്ധിച്ച് ആഴത്തിലുള്ള ഗവേഷണങ്ങൾ, ഇൻഡസ്ട്രിയൽ പ്ലേസ്മെന്റുകൾ, ഇന്റേൺഷിപ്പുകൾ എന്നിവ എളുപ്പമാകും. അതിവേഗം ഒരു ആഗോള കരിയർ സ്വന്തമാക്കാം.

ഫാർമസിയിൽ എന്തുകൊണ്ട് അയർലണ്ട് വ്യത്യസ്തമാകുന്നു?

• അയർലണ്ടിലെ കോളേജുകൾക്ക് ഇൻഡസ്ട്രിയുമായുള്ള ബന്ധം: യൂണിവേഴ്സിറ്റി കോളേജ് കോർക്, ഡബ്ലിൻ ട്രിനിറ്റി കോളേജ് തുടങ്ങിയ മുന്തിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഫാർമസ്യൂട്ടിക്കൽ കമ്പനികളുമായി അടുത്ത് ബന്ധമുണ്ട്.

• അത്യാധുനിക ഗവേഷണം: ഏറ്റവും മികച്ച കമ്പനികൾ സ്വാഭാവികമായും ഏറ്റവും മികച്ച അവസരങ്ങൾ കൊണ്ടുവരും. ഇത് വിദ്യാർത്ഥികൾക്ക് ഗവേഷണത്തിലും പ്രോജക്റ്റുകളിലും ലാബുകളിലും ഏറ്റവും മികച്ച അനുഭവം തരും.

• ക്ലിനിക്കൽ എക്സ്പോഷർ: നേരിട്ട് ആരോഗ്യരംഗത്ത് പ്രവർത്തിക്കാം. ആശുപത്രികളിൽ പരിചരണം നേരിട്ട് അറിയാം, കേസ് സ്റ്റഡികൾ പഠിക്കാം, കൂടുതൽ പ്രായോഗിക അനുഭവം സ്വന്തമാക്കാം.

ഇതിനെല്ലാം ഒപ്പം പഠനത്തിന് പുറമെ 2 വർഷത്തെ വർക് വീസയും സ്വന്തമാക്കാം. ഇത് ഫാർമ നിർമ്മാണം, ഗവേഷണം, നിയമസംവിധാനങ്ങൾ, ആരോഗ്യ കൺസൾട്ടിങ് എന്നിവയിൽ വിദ്യാർത്ഥികൾക്ക് പുതിയൊരു കരിയർ തുടങ്ങാൻ അനുയോജ്യമായ അന്തരീക്ഷം നൽകും.

ഐ.ടി & ടെക്നോളജി: വിദ്യാഭ്യാസം വമ്പൻ അവസരങ്ങളിലേക്കുള്ള വാതിൽ

യൂറോപ്പിന്റെ ടെക്നോളജി തലസ്ഥാനമാണ് അയർലണ്ട്. ലോകത്തിലെ മുൻനിര ഐ.ടി കമ്പനികളുടെയെല്ലാം യൂറോപ്പിലെ തലസ്ഥാനം അയർലണ്ടിലാണ്. ഇതിൽ ഗൂഗിൾ, മെറ്റ, ലിങ്ക്ഡ്ഇൻ, ആമസോൺ, മൈക്രോസോഫ്റ്റ് തുടങ്ങിയവ ഉൾപ്പെടുന്നു. ഐറിഷ് സർവകലാശാലകൾ ഈ കമ്പനികൾക്ക് അനുസൃതമായ രീതിയിൽ അവരുടെ ഐ.ടി കോഴ്സുകൾ ചിട്ടപ്പെടുത്തുകയാണ് ഇപ്പോൾ.

അയർലണ്ടിലെ ഐ.ടി പ്രോഗ്രാമുകളുടെ മുഖ്യ ശ്രദ്ധ:

• ആർട്ടിഫിഷ്യൽ ഇന്റലിജസ് & മെഷീൻ ലേണിങ്

• സൈബർസെക്യൂരിറ്റി, എത്തിക്കൽ ഹാക്കിങ്

• ഡാറ്റ സയൻസ്, ബിഗ് ഡാറ്റ അനലിറ്റിക്സ്

• ക്ലൗഡ് കംപ്യൂട്ടിങ്, ഡെവ്ഓപ്സ്

• സോഫ്റ്റ് വെയർ എൻജിനീയറിങ്, ആപ്പ് ഡെവലപ്മെന്റ്

അയർലണ്ടിലെ മികച്ച 10 കോഴ്‌സുകളിൽ കൂടുതലും ഐ. ടി മേഖലയിലേതാണ്. അതുകൊണ്ടു തന്നെ അയർലണ്ടിൽ ഐ.ടി ബിരുദം നേടുന്നവർ പഠനം പൂർത്തിയാകുമ്പോൾ തന്നെ ജോലിയിലേക്കാണ് പോകുന്നത്. പലരും മൾട്ടിനാഷണൽ കമ്പനികളിൽ നേരിട്ട് പ്രവേശിക്കുന്നു. അയർലണ്ടിൽ മാത്രമല്ല യൂറോപ്പിൽ എല്ലായിടത്തും ജോലി ചെയ്യാനും കഴിയുന്നു.

ഫൈനാൻസ് & ബിസിനസ്: വഴികാട്ടാൻ ആഗോള വിപണി ഭരിക്കുന്നവർ

സാമ്പത്തിക മേഖലയിൽ വളരെ പ്രധാനപ്പെട്ട പങ്ക് ഡബ്ലിൻ നഗരത്തിനുണ്ട്. ലോകത്തിലെ പ്രധാനപ്പെട്ട സാമ്പത്തിക സ്ഥാപനങ്ങൾ ഇവിടെയുണ്ട്. സിറ്റിബാങ്ക്, ജെപി മോർഗൻ, ബാങ്ക് ഓഫ് അമേരിക്ക, കെപിഎംജി തുടങ്ങിയ വമ്പന്മാർ പ്രവർത്തിക്കുന്നത് ഡബ്ലിനിൽ നിന്നാണ്.

ആഗോള സാമ്പത്തിക വിപണി എങ്ങനെയാണ് ചലിക്കുന്നത്, സാമ്പത്തിക സംവിധാനം എങ്ങനെയാണ് പ്രവർത്തിക്കുന്നത് തുടങ്ങിയവയെല്ലാം നേരിട്ട് അടുത്തറിയാൻ വിദ്യാർത്ഥികൾക്ക് കഴിയും.

എന്തുകൊണ്ട് അയർലണ്ട് വ്യത്യസ്തമാകുന്നു?

• വിപണിക്ക് യോഗ്യമായ പ്രോഗ്രാമുകൾ: ഫിൻടെക്, റിസ്ക് മാനേജ്മെന്റ്, ക്വാണ്ടിറ്റേറ്റിവ് ഫൈനാൻസ് എന്നിവയിലൂന്നിയ പ്രോഗ്രാമുകൾ.

• പ്രൊഫഷണൽ ആനുകൂല്യം: പല ബിരുദങ്ങളും സി.എഫ്.എ, എ.സി.സിഎ തുടങ്ങിയ പ്രൊഫഷണൽ കോഴ്സുകളുമായി ചേർത്ത് പഠിക്കാം.

• നേരിട്ടുള്ള അനുഭവം: ഇന്റേൺഷിപ്പുകൾ, ട്രേഡിങ് ലാബുകൾ, യഥാർത്ഥലോകത്ത് സംഭവിക്കുന്ന കാര്യങ്ങൾ നേരിട്ട് മനസ്സിലാക്കാനുള്ള അവസരം എന്നിവ മെച്ചപ്പെട്ട തൊഴിൽ അവസരങ്ങളിലേക്ക് നയിക്കും.

നിങ്ങളുടെ ഉന്നത വിദ്യാഭ്യാസ യാത്രയിൽ ഐ.ടി, ഫാർമസി, ഫൈനാൻസ് മേഖലകളുണ്ടെങ്കിൽ, വളരെ ആത്മവിശ്വാസത്തോടെ തെരഞ്ഞെടുക്കാനാകുന്ന രാജ്യമാണ് അയർലണ്ട്. ഏറ്റവും പുതിയ അക്കാദമിക അനുഭവം തരുന്ന കോളേജുകൾക്ക് ഒപ്പം തന്നെ അതിവേഗം വളരുന്ന ഒരു സാമ്പത്തിക രംഗം കൂടെയുണ്ട് എന്നത് അയർലണ്ടിനെ കൂടുതൽ ആകർഷകമാക്കുന്നു. അന്താരാഷ്ട്രതലത്തിൽ അംഗീകാരമുള്ള ബിരുദങ്ങൾ, ആഴത്തിലുള്ള ഇൻഡസ്ട്രി ബന്ധങ്ങൾ, പ്രായോഗിക വിജ്ഞാനത്തിന് പ്രാധാന്യം നൽകുന്ന കോഴ്സുകൾ എന്നിവ അയർലണ്ടിനെ മറ്റു ഡെസ്റ്റിനേഷനുകളിൽ നിന്നും വ്യത്യസ്തമാക്കുന്നു.

നിങ്ങളുടെ അടുത്ത ചുവടു അയർലണ്ടിലേക്കാകട്ടെ!

ഇങ്ങനെയൊരു സ്വപ്ന ഗമ്യസ്ഥാനത്തേക്ക് നിങ്ങളുടെ പഠനയാത്ര സുഗമമാക്കാൻ CanApprove നിങ്ങളുടെ കൂടെയുണ്ട്. കഴിഞ്ഞ 27 വർഷങ്ങളിലായി, ആയിരക്കണക്കിന് വിദ്യാർത്ഥികളെ യൂറോപ്പിലേക്കും അയർലണ്ടിലേക്കും നയിച്ചുവെന്ന് ഞങ്ങൾ അഭിമാനിക്കുന്നു. പഠനത്തിനും ജോലി സാധ്യതകൾക്കും നിറഞ്ഞ ഈ ദ്വീപിലേക്ക്, നിങ്ങളുടെ പ്രയാണം എളുപ്പമാക്കാൻ നിങ്ങളുടെ തൊട്ട് അടുത്തുള്ള ഞങ്ങളുടെ ബ്രാഞ്ചുകൾ വഴി പ്രൊഫഷണൽ ഗൈഡൻസ് സ്വീകരിക്കാവുന്നതാണ്.

വേറെ ഒരു വസ്തുത എന്തെന്നാൽ ഇടുക്കിയിൽ നിന്നുള്ള വിദ്യാർത്ഥികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ഞങ്ങളുടെ കൊച്ചി ബ്രാഞ്ചിന്നെയാണ് എന്നതിൽ ഞങ്ങൾ ഏറ്റവും കൂടുതൽ അഭിമാനിക്കുന്നു. വിദേശ പഠനവും കുടിയേറ്റ സേവനങ്ങളും ഒരു ഹാസ്സിൽ ഫ്രീ അനുഭവമാക്കുന്നതിൽ നിപുണരായ കൺസൾട്ടന്റുമാരെ നിങ്ങൾക്ക് ഞങ്ങളുടെ കൊച്ചി ബ്രാഞ്ചിൽ നേരിട്ട് കാണാം.

നിങ്ങളുടെ ഐറിഷ് സ്വപ്നങ്ങൾ CanApprove ലൂടെ യാഥാർത്ഥ്യമാക്കൂ! - ഇപ്പോൾ തന്നെ ബന്ധപ്പെടൂ.

 

PREV
Read more Articles on
click me!

Recommended Stories

ടാറ്റയെ നയിച്ച പെൺകരുത്ത്; ടാറ്റ ട്രസ്റ്റ് ചെയർമാൻ്റെ അമ്മ സൈമൺ ടാറ്റ അന്തരിച്ചു
പലിശ കുറച്ച് ആർബിഐ, റിപ്പോ 5.25 ശതമാനത്തിൽ; നേട്ടം ആർക്കൊക്കെ?