ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കും വിയറ്റ്നാമിനും ഫ്രീ, ഇന്ത്യക്ക് കനത്ത നികുതി; രൂക്ഷ വിമർശനവുമായി സ്മൃതി ഇറാനി

By Web TeamFirst Published Nov 30, 2019, 5:17 PM IST
Highlights

ബംഗ്ലാദേശിലും വിയറ്റ്നാമിലും ടെക്സ്റ്റൈൽ രംഗത്ത് വൈദഗ്ദ്ധ്യമുള്ള തൊഴിലാളികളും ഉൽപ്പാദന ശേഷിയും ഉണ്ട്. എന്നാൽ, ജനസംഖ്യയിലും അടിസ്ഥാന സൗകര്യരംഗത്തും ഏറെ മുന്നിലാണെങ്കിലും ഇന്ത്യയ്ക്ക് പല ഘടകങ്ങളും തിരിച്ചടിയാണെന്നും ലോക്സഭയിൽ ചോദ്യത്തിന് മറുപടിയായി സ്മൃതി ഇറാനി പറഞ്ഞു.

ദില്ലി: യൂറോപ്യൻ യൂണിയനിലെ വിവിധ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്ന വസ്ത്രങ്ങൾക്ക് ഇന്ത്യ ഉയർന്ന നികുതി നൽകേണ്ടി വരുന്നതിനെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. വിയറ്റ്നാമും ബംഗ്ലാദേശും ശ്രീലങ്കയും സൗജന്യമായി വസ്ത്രങ്ങൾ അയക്കുന്നത് ഈ മേഖലയിൽ ഇന്ത്യൻ വസ്ത്രവ്യാപാരികൾക്ക് കനത്ത തിരിച്ചടിയാവുകയാണ്.

ഇന്ത്യയിൽ നിന്നുള്ള വസ്ത്ര വ്യാപാര കമ്പനികൾ 2.81 ലക്ഷം രൂപയുടെ ഉൽപ്പന്നങ്ങളാണ് 2017-18 ൽ കയറ്റുമതി ചെയ്തത്. 

click me!