അമേരിക്കയിലേക്ക് പഞ്ചസാര കയറ്റി അയക്കാൻ സർക്കാർ അനുവാദം നൽകി

By Web TeamFirst Published Dec 18, 2020, 10:45 PM IST
Highlights

ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ പഞ്ചസാര ഉൽപ്പാദകരും ഏറ്റവും കൂടുതൽ പഞ്ചസാര ഉപയോഗിക്കുന്നതും ഇന്ത്യയാണ്.

ദില്ലി: അമേരിക്കയിലേക്ക് 8424 ടൺ അസംസ്കൃത പഞ്ചസാര കയറ്റി അയക്കാൻ കേന്ദ്രസർക്കാർ അനുവാദം നൽകി. ടിആർക്യു താരിഫ് (tariff rate quota) പ്രകാരമാണ് കയറ്റുമതി. കുറഞ്ഞ നികുതി നിരക്കിൽ കയറ്റുമതിക്കുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.

2021 സെപ്തംബർ 30 വരെ ഇത്തരത്തിൽ പഞ്ചസാര കയറ്റുമതി ചെയ്യാമെന്ന് ഡയറക്ടറേറ്റ് ഓഫ് ഫോറിൻ ട്രേഡിന്റെ പബ്ലിക് നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. 

ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ പഞ്ചസാര ഉൽപ്പാദകരും ഏറ്റവും കൂടുതൽ പഞ്ചസാര ഉപയോഗിക്കുന്നതും ഇന്ത്യയാണ്. അമേരിക്കയെ കൂടാതെ യൂറോപ്യൻ യൂണിയനിലേക്കും ഇന്ത്യ പ്രിഫറൻഷ്യൽ ക്വോട്ട വഴി പഞ്ചസാര കയറ്റുമതി ചെയ്യാറുണ്ട്. അമേരിക്കയിലേക്ക് ഇത്തരത്തിൽ ഓരോ വർഷവും പതിനായിരം (10000) ടൺ പഞ്ചസാരയാണ് കയറ്റുമതി ചെയ്യുന്നത്.

click me!