ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളെ നിയന്ത്രിക്കാൻ സംസ്ഥാനത്തിന് കഴിയില്ല: സുപ്രീം കോടതിയുടെ സുപ്രധാന വിധി

Published : May 10, 2022, 08:38 PM IST
ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളെ നിയന്ത്രിക്കാൻ സംസ്ഥാനത്തിന് കഴിയില്ല: സുപ്രീം കോടതിയുടെ സുപ്രധാന വിധി

Synopsis

സംസ്ഥാന നിയമം ബാധകമാകുമെന്ന ഹൈക്കോടതി വിധിക്കെതിരായ അപ്പീലിലാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി

ദില്ലി: ബാങ്ക് ഇതര സാമ്പത്തിക സ്ഥാപനങ്ങളെ നിയന്ത്രിക്കാൻ  കേരള സർക്കാരിന് കഴിയില്ലെന്ന് സുപ്രീം കോടതി വിധി. ഇവ നിലവിൽ റിസർവ് ബാങ്ക് നിയന്ത്രണത്തിലായതിനാലാണ് സുപ്രീം കോടതി ഇത്തരത്തിൽ നിലപാട് എടുത്തത്. ഇതോടെ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾക്ക് കേരളത്തിലെ മണി ലെന്റേർസ് ആക്ട് ബാധകമാകില്ല. റിസർവ് ബാങ്ക് നിയമ ഭേദഗതി പ്രകാരം രജിസ്റ്റർ ചെയ്ത ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾക്ക് സംസ്ഥാന നിയമം ബാധകമാകില്ലെന്നും കോടതി വ്യക്തമാക്കി. സംസ്ഥാന നിയമം ബാധകമാകുമെന്ന ഹൈക്കോടതി വിധിക്കെതിരായ അപ്പീലിലാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി. മണപ്പുറം ഫിനാൻസ്, മൂത്തൂറ്റ്, നെടുംമ്പള്ളി ഫിനാൻസ്  അടക്കം 17 സ്ഥാപനങ്ങൾ നൽകിയ ഹർജിയിലാണ് കോടതി വിധി.

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം