ഇ.പി.എഫ് വിഹിതം കുറയും; തൊഴിലാളികളുടെ കയ്യില്‍ ലഭിക്കുന്ന ശമ്പളം കൂടും

By Web TeamFirst Published Aug 27, 2019, 5:43 PM IST
Highlights

ബിസിനസ് സ്റ്റാന്‍റേഡാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. തൊഴിലാളികളുടെ പ്രായം, ലിംഗം, ലഭിക്കുന്ന ശമ്പളം എന്നിവ കണക്കാക്കിയാകും വിഹിതത്തില്‍ കുറവ് വരുത്തുക.  

ദില്ലി: തൊഴിലാളികളുടെ ഇ.പി.എഫ് വിഹിതം കുറയ്ക്കാന്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്‍റെ ശുപാര്‍ശ. ഇതോടെ കയ്യില്‍ കിട്ടുന്ന ശമ്പളം വര്‍ധിക്കും. അതേസമയം,തൊഴിലുടമയുടെ വിഹിതത്തില്‍ മാറ്റം വരുത്തില്ല. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ആന്‍റ് മിസില്ലേനിയസ് ബില്‍ 2019 ന്‍റെ ഭാഗമായണ് നിര്‍ദേശം മുന്നോട്ടുവെച്ചിട്ടുള്ളത്. 

ബിസിനസ് സ്റ്റാന്‍റേഡാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. തൊഴിലാളികളുടെ പ്രായം, ലിംഗം, ലഭിക്കുന്ന ശമ്പളം എന്നിവ കണക്കാക്കിയാകും വിഹിതത്തില്‍ കുറവ് വരുത്തുക.  

നിലവില്‍ തൊഴിലാളിയും തൊഴിലുടമയും കൂടി അടിസ്ഥാന ശമ്പളത്തിന്‍റെ 24 ശതമാനമാണ് ഇപിഎഫ് വിഹിതമായി അടയ്ക്കുന്നത്. ഇതില്‍ തൊഴിലുടമയുടെ വിഹിതമായ 12 ശതമാനത്തില്‍ മാറ്റമുണ്ടാകില്ല.

click me!