എല്ലാ ആദായനികുതി റിട്ടേണുകളും ഉടൻ നൽകാൻ കേന്ദ്രം, 14 ലക്ഷം പേ‍ർക്ക് നേട്ടം

Published : Apr 08, 2020, 08:13 PM ISTUpdated : Apr 08, 2020, 09:57 PM IST
എല്ലാ ആദായനികുതി റിട്ടേണുകളും ഉടൻ നൽകാൻ കേന്ദ്രം, 14 ലക്ഷം പേ‍ർക്ക് നേട്ടം

Synopsis

കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് നടപടി. 14 ലക്ഷത്തോളം നികുതിദായകർക്ക് ഈ തീരുമാനത്തിലൂടെ പ്രയോജനം ലഭിക്കുമെന്ന് നികുതി വകുപ്പ് അറിയിച്ചു.

ദില്ലി: കൊവിഡിന്റെ പശ്ചാത്തലത്തിൽ എല്ലാ ആദായനികുതി റിട്ടേണുകളും കൊടുത്ത് തീർക്കാൻ കേന്ദ്രസർക്കാർ തീരുമാനം. 5 ലക്ഷം രൂപ വരെയുള്ള ആദായനികുതി റീഫണ്ട് ഉൾപ്പടെ എല്ലാ കുടിശ്ശികയും ഉടൻ കൊടുത്ത് തീർക്കാനാണ് ആദായനികുതി വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ബിസിനസ്സ് സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ആശ്വാസം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസർക്കാരിന്റെ ഈ നീക്കം.

കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് നടപടി. 14 ലക്ഷത്തോളം നികുതിദായകർക്ക് ഈ തീരുമാനത്തിലൂടെ പ്രയോജനം ലഭിക്കുമെന്ന് നികുതി വകുപ്പ് അറിയിച്ചു. എം‌എസ്‌എം‌ഇ ഉൾപ്പെടെ ഒരു ലക്ഷത്തോളം ബിസിനസ് സ്ഥാപനങ്ങൾക്ക് ആനുകൂല്യം ലഭിക്കുന്ന വിധത്തിൽ എല്ലാ ജിഎസ്ടി, കസ്റ്റം റീഫണ്ടുകളും നൽകാനാണ് ആദായ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. 

PREV
click me!

Recommended Stories

ഡോളറിന് മുന്നിൽ കൂപ്പുകുത്തി ഇന്ത്യൻ രൂപ, റെക്കോർഡ് ഇടിവിൽ; ഇന്ന് മാത്രം ഇടിഞ്ഞത് 31 പൈസ, വിനിമയ നിരക്ക് 91 രൂപ 5 പൈസ
ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്