ആദായ നികുതിയെ പേടിക്കണ്ട, പണം കയ്യിൽ ഇരിക്കും പലിശയും കിട്ടും: ഈ സ്ഥിര നിക്ഷേപത്തെ അറിയാം

Published : Jun 10, 2022, 11:32 AM IST
ആദായ നികുതിയെ പേടിക്കണ്ട, പണം കയ്യിൽ ഇരിക്കും പലിശയും കിട്ടും: ഈ സ്ഥിര നിക്ഷേപത്തെ അറിയാം

Synopsis

ഈ പദ്ധതിയിൽ നിക്ഷേപിക്കുന്ന ഒരാൾക്ക് ഇൻകം ടാക്സ് ആക്ട് സെക്ഷൻ 80 സി അനുസരിച്ച് ആദായനികുതിയിൽ ഒന്നര ലക്ഷം രൂപ വരെ ഇളവ് ലഭിക്കും. നിക്ഷേപത്തിന് ലഭിക്കുന്ന പലിശയിൽ നിന്ന് ടിഡിഎസ് മാത്രമാണ് ആദായനികുതിവകുപ്പ് പിടിക്കുക

ബാങ്കുകളിൽ ആയാലും പോസ്റ്റ് ഓഫീസുകളിൽ ആയാലും സ്ഥിര നിക്ഷേപ പദ്ധതികൾക്ക് എപ്പോഴും ജനപിന്തുണ കൂടുതലാണ്. ഒരു സ്ഥിര വരുമാനം ഈ നിക്ഷേപത്തിൽ ലഭ്യമാകും എന്നതാണ് ഇതിന്റെ ജനപ്രീതിക്ക് കാരണം. എന്നാൽ ഇന്നത്തെ കാലത്ത് കൂടുതൽ പേരും ആശ്രയിക്കുന്നത് സ്റ്റോക്ക് എക്സ്ചേഞ്ച്, ക്രിപ്റ്റോകറൻസി തുടങ്ങിയ നൂതന മാർഗങ്ങൾ ആണ്. അതേസമയം വയോധികർ ആവട്ടെ കുറേക്കൂടി റിസ്ക് ഇല്ലാത്ത, അതേസമയം സ്ഥിരവരുമാനം ലഭ്യമാകുന്ന, എന്നാൽ ഇൻകം ടാക്സിനെ ഭയക്കേണ്ടതില്ലാത്ത വഴികൾ ആണ് പലപ്പോഴും തേടാറുള്ളത്.

ടാക്സ് സേവിങ് ഫിക്സഡ് ഡെപ്പോസിറ്റ് അത്തരം ഒരു മാർഗമാണ്. നിക്ഷേപത്തിന് കൂടുതൽ സുരക്ഷിതത്വവും സ്ഥിര വരുമാനവും നികുതിയിളവും ഇതിലൂടെ ലഭ്യമാകും. എല്ലാ ബാങ്കുകളിലും ഈ സേവനം ലഭ്യമാണ്. നിശ്ചിത പലിശ നിരക്കിലാണ് ഈ സേവനം ബാങ്കുകൾ ലഭ്യമാക്കുന്നത്.

ഈ പദ്ധതിയിൽ നിക്ഷേപിക്കുന്ന ഒരാൾക്ക് ഇൻകം ടാക്സ് ആക്ട് സെക്ഷൻ 80 സി അനുസരിച്ച് ആദായനികുതിയിൽ ഒന്നര ലക്ഷം രൂപ വരെ ഇളവ് ലഭിക്കും. നിക്ഷേപത്തിന് ലഭിക്കുന്ന പലിശയിൽ നിന്ന് ടിഡിഎസ് മാത്രമാണ് ആദായനികുതിവകുപ്പ് പിടിക്കുക. 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപ മാർഗമായാണ് ടാക്സി സേവിംഗ് ഫിക്സഡ് ഡെപ്പോസിറ്റിനെ കാണുന്നത്.

രണ്ടുകോടി രൂപ വരെയുള്ള ടാക്സ് സേവിംഗ് എഫ് ഡിക്ക് ഏറ്റവും കൂടുതൽ പലിശ ലഭിക്കുന്ന 10 ബാങ്കുകൾ ഇവയാണ്.

1. സൂര്യോദയ സ്മാൾ ഫിനാൻസ് ബാങ്ക് - 7.25%

2. എ യു സ്മാൾ ഫിനാൻസ് ബാങ്ക് - 7.25%

3. ഉജ്ജിവൻ സ്മാൾ ഫിനാൻസ് ബാങ്ക് - 7.10%

4. ഡിസിബി - 7.10%

5. യെസ് ബാങ്ക് - 7.00 %

6. ഇൻഡസ് ഇൻഡ് ബാങ്ക് - 7.00%

7. ആർ ബി എൽ ബാങ്ക് - 6.80%

8. ഐ ഡി എഫ് സി ഫസ്റ്റ് ബാങ്ക് - 6.75%

9. ആക്സിസ് ബാങ്ക് - 6.50%

10. ഇക്വിറ്റസ് സ്മാൾ ഫിനാൻസ് ബാങ്ക് - 6.50%

 

PREV
Read more Articles on
click me!

Recommended Stories

'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി
16,000 പേർക്ക് എല്ലാ വർഷവും ജോലി നൽകും, മുന്നൂറോളം ശാഖകൾ തുറക്കാൻ എസ്‌ബി‌ഐ