ലോകത്തിലെ ഏറ്റവും സമ്പന്നയായ സ്ത്രീ ആരാണ്? സ്വത്തുക്കളുടെ കണക്കുകൾ ഇങ്ങനെ

Published : Aug 27, 2024, 07:16 PM IST
ലോകത്തിലെ ഏറ്റവും സമ്പന്നയായ സ്ത്രീ ആരാണ്? സ്വത്തുക്കളുടെ കണക്കുകൾ ഇങ്ങനെ

Synopsis

. ലോകത്തിലെ ഏറ്റവും സമ്പന്നരായ  5 സ്ത്രീകൾ ആരൊക്കെയാണ്?

ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന സ്ഥാനം  ഇലോൺ മസ്‌കിനാണ്. ലോകത്തിലെ ഏറ്റവും സമ്പന്നരായ പത്ത് ആളുകളും പുരുഷന്മാരാണ്, എന്നാൽ 2024 ലെ ഫോർബ്സ് റിപ്പോർട്ട് പ്രകാരം 327 സ്ത്രീകൾ 1.56 ട്രില്യൺ ഡോളർ ആസ്തിയുള്ളവരുണ്ട് അതിനാൽ തന്നെ ശതകോടീശ്വര പട്ടികയിൽ അവരും ഇടം പിടിച്ചിട്ടുണ്ട്. 

ധനികരായ 5 സ്ത്രീകൾ

1 ഫ്രാങ്കോയിസ് ബെറ്റൻകോർട്ട് മെയേഴ്സ്

2024 കണക്കനുസരിച്ച്, ഏകദേശം 100 ബില്യൺ ഡോളർ ആസ്തിയുള്ള, ലോറിയൽ അവകാശി ഫ്രാങ്കോയിസ് ബെറ്റൻകോർട്ട് മെയേഴ്‌സ് ലോകത്തിലെ ഏറ്റവും ധനികയായ സ്ത്രീയാണ്, ലോറിയലിന്റെ സ്ഥാപകന്റെ ചെറുമകളാണ് ഫ്രാങ്കോയിസ് ബെറ്റൻകോർട്ട് മെയേഴ്സ്. 

2 ആലീസ് വാൾട്ടൺ

വാൾമാർട്ട് സ്ഥാപകനായ സാം വാൾട്ടന്റെ മകളാണ് ആലീസ് വാൾട്ടൺ, ബിസിനസ്സിലൂടെ തന്നെയാണ് ആലീസ് സമ്പന്നയായത്, ആലീസ് വാൾട്ടൺന്റെ ആസ്തി 87.70 ബില്യൺ ഡോളറാണ്.

3 ജൂലിയ കോച്ച്

ജൂലിയ കോച്ച് ഡേവിഡ് കോച്ചിന്റെ വിധവയാണ്, ജൂലിയ കോച്ചിനും കുട്ടികൾക്കും കോച്ച് ഇൻഡസ്ട്രീസിൽ 42% ഓഹരിയുണ്ട്, ഇവരുടെ  ആസ്തി 74.7 ബില്യൺ ഡോളറാണ്.

4 മക്കെൻസി സ്കോട്ട്

ആമസോണിന്റെ എക്സിക്യൂട്ടീവ് ചെയർമാനായിരുന്ന ജെഫ് ബെസോസിന്റെ മുൻ ഭാര്യയാണ് മക്കെൻസി സ്കോട്ട്, ഇവരുടെ ആസ്തി 43.6 ബില്യൺ ഡോളറാണ്, എന്നാൽ കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ 33.1 ബില്യൺ ഡോളർ സംഭാവന നൽകിയതിന് ശേഷം ഇത് കുറഞ്ഞു.

5 ജാക്വലിൻ മാർസ് 

ജാക്വലിൻ മാർസ് ഒരു അമേരിക്കൻ അവകാശിയും നിക്ഷേപകയുമാണ്. സീനിയർ ഓഡ്രി റൂത്തിന്റെയും ഫോറസ്റ്റ് മാർസിന്റെയും മകളും ഇൻകോർപ്പറേറ്റഡ് അമേരിക്കൻ മിഠായി കമ്പനിയായ മാർസിന്റെ സ്ഥാപകരായ ഫ്രാങ്ക് സി. മാർസിന്റെ ചെറുമകളുമാണ്. 40.1 ബില്യൺ ഡോളറാണ് ഇവരുടെ ആസ്തി

PREV
click me!

Recommended Stories

ആകാശത്ത് 'ഇരട്ട' ആധിപത്യം; ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും മാത്രം ഭരിക്കുന്ന ഇന്ത്യന്‍ ആകാശം യാത്രക്കാര്‍ക്ക് വെല്ലുവിളിയാകുന്നുണ്ടോ?
മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്