ഏറ്റവും വലിയ ഏകദിന ഇടിവിൽ രൂപ; മൂല്യത്തകർച്ച തടയാൻ ആർബിഐ

By Web TeamFirst Published Sep 22, 2022, 6:43 PM IST
Highlights

വീണ്ടും താഴേക്ക് തന്നെ. കരകയറാതെ രൂപ. ഏറ്റവും വലിയ ഏകദിന ഇടിവിന് സാക്ഷ്യം വഹിച്ച് വിപണി. രൂപയുടെ തകർച്ച തുടരുന്നു. 
 

മുംബൈ: യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്തിയതോടു കൂടി ഇന്ത്യൻ രൂപ കുത്തനെ ഇടിഞ്ഞു. രൂപയുടെ മൂല്യം ഏറ്റവും വലിയ ഏകദിന ഇടിവിലേക്ക് ഇന്ന് എത്തി. യുഎസ് ഡോളറിനെതിരെ രാവിലെ രൂപയുടെ വിനിമയ നിരക്ക് 80.2850 ആയിരുന്നു. എന്നാൽ ഓഹരി വിപണി വ്യാപാരം അവസാനിപ്പിക്കുമ്പോൾ രൂപയുടെ മൂല്യം യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപ റെക്കോർഡ് താഴ്ന്ന നിലയിലേക്ക് എത്തി.  80.86 എന്ന റെക്കോർഡ് താഴ്ചയിലാണ് രൂപയുടെ മൂല്യം നിലവിലുള്ളത്. ഫെബ്രുവരി 24 ന് ശേഷം ആഭ്യന്തര കറൻസിയിലുണ്ടായ ഏറ്റവും വലിയ ഒറ്റ ദിന ഇടിവായിരുന്നു ഇത്.

Read Also: 'ഈ പണി ഇവിടെ നടക്കില്ല'; ജീവനക്കാരെ പുറത്താക്കി വിപ്രോ

രൂപയുടെ മൂല്യത്തകർച്ച തടയാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ  രംഗത്തിറങ്ങിയാലും അത് എളുപ്പമായിരിക്കില്ല എന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. രൂപയുടെ മൂല്യത്തകർച്ച തടയാൻ റിസർവ് ബാങ്ക് ഡോളർ വിറ്റുവെന്ന വാർത്ത ഉദ്യോഗസ്ഥ വൃത്തങ്ങൾ നിഷേധിച്ചിട്ടുണ്ട്. അതേസമയം, രൂപയുടെ മൂല്യം 80ൽ മുകളിൽ എത്തുന്നത് തടയാൻ  വേണ്ടി  ജൂലൈയിൽ മാത്രം സെൻട്രൽ ബാങ്ക് 19 ബില്യൺ ഡോളർ ആണ് അതിന്റെ കരുതൽ ധനത്തിൽ നിന്നും വിറ്റഴിച്ചത് എന്നാണ് റിപ്പോർട്ട്.

Read Also: നിരക്കുകൾ ഉയർത്തി യുഎസ് ഫെഡറൽ; ദുർബലമായി ആഗോള വിപണി

പണപ്പെരുപ്പം തടയാൻ യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്തിയതോടുകൂടി ഡോളർ സൂചിക രണ്ട് പതിറ്റാണ്ടിലെ ഏറ്റവും ഉയർന്ന നിലയിലേക്ക് എത്തി. ഇരുപത് വർഷത്തെ ഏറ്റവും ഉയർന്ന നിലവാരമായ 111.80 ൽ ആണ് ഡോളർ ഉള്ളത്. അതേസമയം 998 ന് ശേഷം ആദ്യമായി വിദേശ വിനിമയ വിപണിയിൽ അധികാരികൾ ഇടപെട്ടതിന് ശേഷം ജാപ്പനീസ് കറൻസിയായ യെൻ കുതിച്ചുയർന്നു. 
 

click me!