ഹോം ലോൺ എടുക്കാൻ പ്ലാനുണ്ടോ? കുറഞ്ഞ പലിശ ഈടാക്കുന്ന 3 പൊതുമേഖലാ ബാങ്കുകൾ ഇവയാണ്

Published : Mar 27, 2025, 06:21 PM IST
ഹോം ലോൺ എടുക്കാൻ പ്ലാനുണ്ടോ? കുറഞ്ഞ പലിശ ഈടാക്കുന്ന 3 പൊതുമേഖലാ ബാങ്കുകൾ ഇവയാണ്

Synopsis

ഭവന വായ്പ എടുക്കാൻ പ്ലാൻ ഉണ്ടെങ്കിൽ വളരെ കുറഞ്ഞ പലിശ നിരക്കിൽ  ഭവന വായ്പ വാഗ്ദാനം ചെയ്യുന്ന രാജ്യത്തെ മൂന്ന് സർക്കാർ ബാങ്കുകളെക്കുറിച്ച് അറിയാം.

സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടെയും സ്വപനമാണ്. എന്നാൽ പലർക്കും ഈ സ്വപ്നം സാക്ഷാത്ക്കരിക്കാൻ കഴിയാത്തത് പണത്തിന്റെ കുറവകൊണ്ടായിരിക്കും. അങ്ങനെയുള്ള സന്ദർഭങ്ങളിൽ ഭവന വായ്പയെ ആശ്രയിക്കുന്നവർ കൂടുതലാണ്. എന്നാൽ ഒന്നും ആലോചിക്കാതെ വായ്പ എടുക്കുന്നത് ബുദ്ധിയല്ല, കാരണം ഇത് പിന്നീട വലിയ ബാധ്യതയായി മാറും. അതിനാൽ രാജ്യത്തെ ബാങ്കുകളിലെ പലിശ നിരക്കുകൾ ഉൾപ്പടെയുള്ള കാര്യങ്ങൾ വിശകലനം ചെയ്ത ശേഷം മാത്രം വായ്പ എടുക്കണം. ഭവന വായ്പ എടുക്കാൻ പ്ലാൻ ഉണ്ടെങ്കിൽ വളരെ കുറഞ്ഞ പലിശ നിരക്കിൽ  ഭവന വായ്പ വാഗ്ദാനം ചെയ്യുന്ന രാജ്യത്തെ മൂന്ന് സർക്കാർ ബാങ്കുകളെക്കുറിച്ച് അറിയാം.

ബാങ്ക് ഓഫ് മഹാരാഷ്ട്ര

ഉപഭോക്താക്കൾക്ക് വളരെ കുറഞ്ഞ നിരക്കിൽ ഭവന വായ്പ വാഗ്ദാനം ചെയ്യുന്ന പൊതുമേഖലാ ബാങ്കാണിത്. വായ്പക്കാരന്റെ സിബിൽ സ്കോർ മികച്ചതാണെങ്കിൽ 8.10 ശതമാനം പലിശ നിരക്കിൽ ഭവന വായ്പ ലഭിക്കും.

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയും 8.10 ശതമാനം പലിശ നിരക്കിലാണ് ഭവന വായ്പ അനുവദിക്കുന്നത്. ഇത് സിബിൽ സ്കോർ അനുസരിച്ച് വ്യത്യാസപ്പെടും എന്നുള്ളത് ശ്രദ്ധിക്കേണ്ടതാണ്. 

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയും 8.10 ശതമാനം പലിശ നിരക്കിൽ ഭവന വായ്പ വാഗ്ദാനം ചെയ്യുന്നു. 

ഭവന വായ്പ 30 ലക്ഷം രൂപയാണെങ്കിൽ പ്രതിമാസ ഇഎംഐ എത്ര വരുമെന്ന് നോക്കാം.

ഈ മൂന്ന് ബാങ്കുകളിൽ നിന്നും ഭവന വായ്പ എടുക്കുകയാണെങ്കിൽ സിബിൽ സ്കോർ ആദ്യം പരിശോധിക്കും. സിബിൽ മികച്ചതാണെങ്കിൽ 8.10 ശതമാനം നിരക്കിൽ ഈ വായ്പ ലഭിക്കും. കാലാവധി 20 വര്ഷം ആണെങ്കിൽ എല്ലാ മാസവും 25,280 രൂപ ഇഎംഐ ആയി അടയ്ക്കേണ്ടിവരും.
 

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം