റിപ്പോ ഉയർന്നു, ഒപ്പം നിക്ഷേപ പലിശയും; മുതിർന്ന പൗരന്മാർക്ക് കോളടിച്ചു

By Web TeamFirst Published Dec 7, 2022, 4:22 PM IST
Highlights

ആർബിഐ ഉയർത്തിയതോടെ രാജ്യത്തെ സ്വകാര്യ പൊതുമേഖലാ ബാങ്കുകൾ നിക്ഷേപ വായ്പാ നിരക്കുകൾ വർദ്ധിപ്പിക്കുന്നു.  മുതിർന്ന പൗരന്മാർക്ക് ചാകര. നിക്ഷേപത്തിന് ഉയർന്ന പലിശ നേടാം


മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് 35 ബേസിസ് പോയിന്റുകൾ ഉയർത്തിയതോടെ രാജ്യത്തെ സ്വകാര്യ പൊതുമേഖലാ ബാങ്കുകൾ നിക്ഷേപ വായ്പാ നിരക്കുകൾ വർദ്ധിപ്പിക്കുന്നു.  റിപ്പോ നിരക്ക് ഇപ്പോൾ 6.25 ശതമാനമാണ്. 2018 ഓഗസ്റ്റിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിലയാണ് റിപ്പോ നിരക്കുള്ളത്. 

നടപ്പ് സാമ്പത്തിക വർഷം ഇതുവരെ ആർബിഐ റിപ്പോ നിരക്ക് 225 ബേസിസ് പോയിന്റുകൾ ഉയർത്തി. അതിനുശേഷം, ബാങ്കുകൾ പലതരം വായ്പകളുടെയും നിക്ഷേപങ്ങളുടെയും പലിശ നിരക്ക് ഉയർത്തി. സെപ്തംബറിൽ അഞ്ച് മാസത്തെ ഉയർന്ന നിരക്കായ 7.41 ശതമാനത്തിലെത്തിയ ശേഷം, 2022 ഒക്ടോബറിൽ ഇന്ത്യയുടെ റീട്ടെയിൽ വില പണപ്പെരുപ്പം 6.77 ശതമാനമായി കുറഞ്ഞു, പണപ്പെരുപ്പ നിരക്ക് ഇപ്പോഴും ഉയർന്ന നിലയിലായതിനാൽ റിപ്പോ നിരക്ക് ഉയർത്താൻ ആർബിഐ നിർബന്ധിതരായി. ഇപ്പോൾ അവസാനത്തെ നിരക്ക് വർധനയ്ക്ക് ശേഷം രാജ്യത്തെ രണ്ട ബാങ്കുകൾ മുതിർന്ന പൗരന്മാർക്ക് നിക്ഷേപത്തിന് ഉയർന്ന പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. 

സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക്

സൂര്യോദയ് സ്‌മോൾ ഫിനാൻസ് ബാങ്കിലെ സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് 50 ബേസിസ് പോയിന്റ് വർധിച്ച് 226 ബേസിസ് പോയിന്റായി. ഡിസംബർ 6 മുതൽ പുതിയ പലിശ നിരക്ക് പ്രാബല്യത്തിൽ വരും. മുതിർന്ന പൗരന്മാർക്ക് അവരുടെ എഫ്‌ഡികളിൽ സാധാരണക്കാരേക്കാൾ മികച്ച പലിശ നിരക്ക് അതായത്  9.26 ശതമാനം വരെ പലിശ ലഭിക്കുന്നു. അതേസമയം സാധാരണക്കാർക്ക് 2 കോടിയിൽ താഴെയുള്ള എഫ്‌ഡികളിൽ നിന്ന് പരമാവധി 9.01 ശതമാനം മാത്രമേ പലിശ  നേടാനാകൂ. 

യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക്

യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്കിന്റെ നിക്ഷേപ പലിശ നിരക്ക് 2022 നവംബർ 21 മുതൽ പുതുക്കി നിശ്ചയിച്ചു. മുതിർന്ന പൗരന്മാരല്ലാത്തവർക്ക് പരമാവധി 8.50% ശതമാനം പലിശയും പ്രായമായ വ്യക്തികൾക്ക് 9.00 ശതമാനം പലിശയും ലഭിക്കും. 

click me!