ഈ സേവനങ്ങൾക്ക് ഫീസ് ഈടാക്കാൻ ഗൂഗിൾ പേ; ഉപയോക്താക്കൾ അറിയേണ്ടതെല്ലാം

Published : Feb 20, 2025, 04:11 PM IST
ഈ സേവനങ്ങൾക്ക് ഫീസ് ഈടാക്കാൻ ഗൂഗിൾ പേ; ഉപയോക്താക്കൾ അറിയേണ്ടതെല്ലാം

Synopsis

ചില സേവനങ്ങൾ ഉപയോഗിക്കേണ്ടി വരുമ്പോൾ കൺവീനിയൻസ് ഫീസ് നൽകണം എന്നുള്ള കാര്യം പലർക്കും അറിയില്ല.


നപ്രിയ പേയ്മെന്റ് സംവിധാനമാണ് ഇന്ന് ഗൂഗിൾ പേ. മൊബൈൽ റീചാർജ് മുതൽ ബിൽ പേയ്‌മെന്റുകൾ വരെയുള്ള എല്ലാ കാര്യങ്ങൾക്കും ഗൂഗിൾ പേ ഉപയോഗിക്കുന്നു. എന്നാൽ ചില സേവനങ്ങൾ ഉപയോഗിക്കേണ്ടി വരുമ്പോൾ കൺവീനിയൻസ് ഫീസ് നൽകണം എന്നുള്ള കാര്യം പലർക്കും അറിയില്ല. മുൻപ് സൗജന്യമായി നൽകിയിരുന്ന പല സേവനങ്ങൾക്കും ഗൂഗിൾ പേ ഇപ്പോൾ ഉപയോക്താക്കളിൽ നിന്നും ഫീസ് ഈടാക്കിയിട്ടുണ്ട് എന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്തിനൊക്കെയാണ് ഫീസ് നൽകേണ്ടത്?

ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ വഴി പണമടച്ചാൽ

വൈദ്യുതി, ഗ്യാസ് ഏജൻസി ബില്ലുകൾപോലുള്ള  യൂട്ടിലിറ്റി ബില്ലുകൾ അടയ്ക്കുമ്പോൾ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചാൽ ഉപയോക്താക്കളിൽ നിന്ന് ഇനി പ്രോസസ്സിംഗ് ഫീസ് ഈടാക്കിയേക്കും. ഇത്തരത്തിൽ ഫോൺപേയും പേടിഎമ്മും സമാനമായ ഫീസ് ഈടാക്കുന്നുണ്ട്. ഈ ഫീസ് ഇടപാട് തുകയുടെ 0.5% മുതൽ 1% വരെയാകാം എന്നാണ് റിപ്പോർട്ട്. ഇത് റുപേ കാർഡുകൾ വഴി പണമടച്ചാലും ബാധകമാണ്. എന്നാൽ, ചില ബിൽ പേയ്‌മെന്റ് വിഭാഗങ്ങളിൽ കാർഡ് പേയ്‌മെന്റുകൾ അനുവദനീയമല്ലെന്ന് ഗൂഗിൾ പേ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കണം. 

ഗൂഗിൾ പേ ഉപയോഗിക്കുന്ന വ്യക്തി ഡെബിറ്റ് കാർഡ് വഴി ബിൽ പേയ്‌മെന്റ് നടത്തുമ്പോൾ മൊത്തം ബിൽ തുകയിൽ ഫീസും കൂടി ഉൾപ്പെടുത്തിയാണ് അടയ്‌ക്കേണ്ടത്. എന്നാൽ യുപിഐ വഴിയാണ് ബിൽ പേയ്‌മെന്റുകൾ നടത്തുന്നതെങ്കിൽ, പ്രോസസ്സിംഗ് ഫീസ് ഈടാക്കില്ല.

ഫീസ് എങ്ങനെയാണ് കണക്കാക്കുന്നത്?

നിരവധി മാനദണ്ഡങ്ങൾ ഈ തുക കണക്കാക്കുന്നതിനുണ്ട്. ബിൽ പേയ്‌മെന്റ് ചെയ്യുന്ന സമയത്ത് ഇത് കൃത്യമായ കാണിക്കും. ബിൽ പേയ്‌മെന്റ് ഇടപാട് വിശദാംശങ്ങളോടൊപ്പം ഈതുകയും പ്രത്യേകം കാണിക്കും. 

PREV
click me!

Recommended Stories

കോടികളുടെ അവിശ്വസനീയ വളർച്ച! ഒരു ലക്ഷം രൂപ 5.96 കോടിയായി വളർന്നത് 5 വർഷം കൊണ്ട്; വൻ നേട്ടം കൊയ്‌ത് ഈ ഓഹരി
228.06 കോടി രൂപയുടെ തട്ടിപ്പ് നടത്തിയോ? അനിൽ അംബാനിയുടെ മകൻ ജയ് അൻമോലിനെതിരെ കേസെടുത്ത് സിബിഐ