
ഫുഡ് കൊണോഷ്യസ് കൺവെൻഷൻ ഓഫ് ഇന്ത്യ ഏർപ്പെടുത്തിയ കേരളത്തിലെ മികച്ച മൾട്ടി ക്യുസിൻ റസ്റ്റോറൻ്റിനുള്ള പുരസ്കാരം തിരൂർഖലീസ് റസ്റ്റോറൻ്റിന് ലഭിച്ചു. ബാംഗ്ലൂരിൽ നടന്ന ചടങ്ങിൽ ഷെഫ് സുരേഷ് പിള്ള അവാർഡ് സമ്മാനിച്ചു.
പുരസ്കാരം ലഭിച്ച ഖലീസ് റസ്റ്റോറൻ്റ് സാരഥികളെ തിരൂരിൽ നടന്ന ചടങ്ങിൽ അനുമോദിച്ചു. നഗരസഭാധ്യക്ഷ എ.പി.നസീമ യോഗം ഉദ്ഘാടനം ചെയ്തു. ഖലീസ് മാനേജിങ് ഡയറക്ടർ വി.മുഹമ്മദ് ഷെഫ്നീദ് അധ്യക്ഷത വഹിച്ചു.
തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.യു.സൈനുദ്ദീൻ മുഖ്യാതിഥിയായിരുന്നു. ഖലീസ് മാനേജിങ് ഡയറക്ടർമാരായ മുഹമ്മദ് ഷഫ് നീദ്, വി.നാസിമുദ്ദീൻ, എം.എം. നദീർ , ജനറൽ മാനേജർ ഫിദ ഹാഷിം, എക്സിക്യുട്ടീവ് ഷെഫ് ജിൻസു മാത്യു എന്നിവരെ ചടങ്ങിൽ ആദരിച്ചു. എൻ .ആർ .ഐ കമ്മീഷനംഗം ഗഫൂർ പി. ലില്ലീസ്,കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.പി.അബ്ദുറഹിമാൻ, തിരൂർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡൻ്റ് പി.എ. ബാവ ,അജ്ഫാൻ ഗ്രൂപ്പ് ചെയർമാൻ അജ്ഫാൻ മുഹമ്മദ് കുട്ടി,നഗരസഭാ പ്രതിപക്ഷ നേതാവ് അഡ്വ.എസ്.ഗിരീഷ്,തിരൂർ എം.ഇ.എസ് സെൻട്രൽ സ്കൂൾ ചെയർമാൻ അൻവർ സാദത്ത് കള്ളിയത്ത്, മലബാർ ദേവസ്വം ബോർഡ് ജില്ലാചെയർമാൻ ബേബി ശങ്കർ, ഖലീസ് മദർ ഷെഫ് എസ്.കെ.അജറുദ്ദീൻ, അസി.ഓപ്പറേഷൻ മാനേജർ കെ.ധന്യ എന്നിവർ സംസാരിച്ചു.