ട്രംപ് എയ്‌ത അമ്പ് കൊണ്ടത് ബിയറിനിട്ട്, അലുമിനിയം തീരുവ കൂട്ടിയത് തിരിച്ചടിയായത് യുഎസിലെ ബിയര്‍ കമ്പനികള്‍ക്ക്

Published : Feb 12, 2025, 05:19 PM IST
ട്രംപ് എയ്‌ത അമ്പ് കൊണ്ടത് ബിയറിനിട്ട്, അലുമിനിയം തീരുവ കൂട്ടിയത് തിരിച്ചടിയായത് യുഎസിലെ ബിയര്‍ കമ്പനികള്‍ക്ക്

Synopsis

അലുമിനിയം കൊണ്ടു നിര്‍മ്മിക്കുന്ന ക്യാനുകളാണ് ബിയര്‍ വില്‍പ്പനയ്ക്കായി നിര്‍മ്മാതാക്കള്‍ ഉപയോഗിക്കുന്നത്

സ്റ്റീലിനൊപ്പം അലുമിനിയം ഇറക്കുമതിക്ക് കൂടി യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് 25% തീരുവ ഏര്‍പ്പെടുത്തിയതോടെ നെഞ്ചിടിക്കുന്നത് അമേരിക്കയിലെ ബിയര്‍ നിര്‍മ്മാതാക്കളുടേതാണ്. അലുമിനിയം കൊണ്ടു നിര്‍മ്മിക്കുന്ന ക്യാനുകളാണ് ബിയര്‍ വില്‍പ്പനയ്ക്കായി നിര്‍മ്മാതാക്കള്‍ ഉപയോഗിക്കുന്നത്. അലുമിനിയത്തിന്‍റെ ഇറക്കുമതി തീരുവ കൂട്ടുന്നതോടെ അലുമിനിയത്തിന്‍റെ വില വര്‍ദ്ധിക്കും. ഇത് അമേരിക്കയിലെ മൊത്തം ബിയര്‍ നിര്‍മ്മാതാക്കള്‍ക്കും തിരിച്ചടിയാകും.

ഇതാദ്യമായല്ല അലുമിനിയം തീരുവ ഉണ്ടാക്കുന്ന പൊല്ലാപ്പ് അമേരിക്കയിലെ ബിയര്‍ നിര്‍മ്മാതാക്കളെ വലക്കുന്നത്. 2018ല്‍ അമേരിക്കന്‍ പ്രസിഡണ്ട് ആയിരുന്ന ഡൊണാള്‍ഡ് ട്രംപ് 10% തീരുവയാണ് അലുമിനിയം ഇറക്കുമതിക്ക് ചുമത്തിയത്. അന്നുതന്നെ ഇത് നിരവധി ബിയര്‍ നിര്‍മാതാക്കളെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരുന്നു. പക്ഷേ ഇപ്പോഴാകട്ടെ ഒറ്റയടിക്ക് 25 ശതമാനം തീരുവയാണ് അലുമിനിയത്തിന്‍റെ മുകളില്‍ ട്രംപ് ചുമത്തിയിരിക്കുന്നത്. 2018 ല്‍ ഏര്‍പ്പെടുത്തിയ അലുമിനിയം തീരുവ കാരണം മൊത്തം ബിയര്‍ നിര്‍മ്മാണ മേഖലയ്ക്ക് 1.4 ബില്യണ്‍ ഡോളറിന്‍റെ അധിക ചെലവാണ് ഉണ്ടായത്. . കോവിഡ് കാരണം ഉണ്ടായ സാമ്പത്തിക പ്രത്യാഘാതങ്ങളില്‍ നിന്ന് ക്രമേണ കരകയറി വരികയായിരുന്ന അമേരിക്കയിലെ ബിയര്‍ വ്യവസായത്തിന് മേല്‍ പതിച്ച വലിയൊരു ആഘാതമായാണ് പുതിയ ഇറക്കുമതി തീരുവയെ ബിയര്‍ നിര്‍മ്മാതാക്കള്‍ കണക്കാക്കുന്നത്

അലുമിനിയത്തിന്‍റെ ഇറക്കുമതി തീരുവ  കൂട്ടുകയും അത് അലുമിനിയം ക്യാനുകളുടെ നിര്‍മ്മാണ ചെലവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതിലേക്ക് നയിച്ചാല്‍ സ്വാഭാവികമായും ബിയര്‍ വിലയും വര്‍ദ്ധിക്കും. വന്‍കിട ബിയര്‍ കമ്പനികള്‍ക്ക് താല്‍ക്കാലികമായെങ്കിലും പിടിച്ചുനില്‍ക്കാന്‍ സാധിക്കുമെങ്കിലും അമേരിക്കയിലെ ചെറുകിട ബിയര്‍ നിര്‍മാതാക്കളെ ആയിരിക്കും തീരുവ വര്‍ദ്ധന വലിയതോതില്‍ ബാധിക്കുക. ഉടനടി തീരുവ പ്രാബല്യത്തില്‍ വരികയാണെങ്കില്‍ അമേരിക്കയിലെ ബിയര്‍ വില വര്‍ദ്ധിപ്പിക്കാനാണ് കമ്പനികളുടെ നീക്കം. ദീര്‍ഘകാലാടിസ്ഥാനത്തില്‍  ക്യാനുകള്‍ക്ക് പകരം പുതിയ ബദല്‍ സംവിധാനങ്ങള്‍ കണ്ടെത്താനും കമ്പനികള്‍ ശ്രമിച്ചേക്കും എന്നാണ് സൂചന

PREV
click me!

Recommended Stories

ഡോളറിന് മുന്നിൽ കൂപ്പുകുത്തി ഇന്ത്യൻ രൂപ, റെക്കോർഡ് ഇടിവിൽ; ഇന്ന് മാത്രം ഇടിഞ്ഞത് 31 പൈസ, വിനിമയ നിരക്ക് 91 രൂപ 5 പൈസ
ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്