Gold Price Today : സ്വർണവില കുതിക്കുന്നു: രണ്ടാം ദിവസവും വർധന

Web Desk   | Asianet News
Published : Jan 12, 2022, 10:45 AM IST
Gold Price Today : സ്വർണവില കുതിക്കുന്നു: രണ്ടാം ദിവസവും വർധന

Synopsis

 4470 രൂപയായിരുന്നു ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില.  

തിരുവനന്തപുരം: ഇന്നത്തെ സ്വർണവിലയിൽ വീണ്ടും വർധന. ഗ്രാമിന് 4480 രൂപയാണ് ഇന്നത്തെ വില. 4470 രൂപയായിരുന്നു ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില.

ഇന്ന് സ്വർണവില പവന് 35840 രൂപയാണ്. ഇന്നലെ ഒരു പവൻ 22 കാരറ്റ് സ്വർണ വില 35760 രൂപയായിരുന്നു. 18 കാരറ്റ് സ്വർണത്തിന് 3700 രൂപയാണ് വില.

സ്വർണ്ണ വ്യാപാര സ്ഥാപനങ്ങളെ സംബന്ധിച്ച് ഈ വർഷം വില ഉയരുമോ കുറയുമോ എന്നതിനെക്കാൾ മാർക്കറ്റിനെ കുറിച്ച് വ്യക്തമായ പഠനങ്ങളുള്ള ഒരു റിസ്ക്ക് മാനേജ്മെന്റ് സംവിധാനവും ഹെഡ്ജിംഗും ഉണ്ടാവുകയും ഉയർച്ച താഴ്ച്ചകൾ നഷ്ടം വരുത്താത്ത രീതിയിൽ ഉപയോഗിക്കുകയും ചെയ്യുകയാണ് പ്രധാനം.

സ്വർണ്ണ വ്യാപാര മേഖലയിൽ ബിഐഎസ് ഹോൾമാർക്ക് മുദ്ര നിർബന്ധമാക്കൽ , സ്പോട്ട് എക്ചേഞ്ച് (Spot Exchange) തുടങ്ങിയ മാറ്റങ്ങൾ കൂടുതൽ സുതാര്യമാക്കുമെന്ന് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ പറയുന്നു. കൃത്യമായ അക്കൗണ്ടിംഗ് സമ്പ്രദായത്തിലേക്ക് വന്ന് സാങ്കേതിക വിദ്യയുടെയും ടെക്നോളജിയുടെയും സാധ്യതകൾ പരിപൂർണ്ണമായും ഉപയോഗിച്ച് മുന്നോട്ട് നീങ്ങുന്നതിനാണ് പ്രാധാന്യം.

PREV
Read more Articles on
click me!

Recommended Stories

'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി
16,000 പേർക്ക് എല്ലാ വർഷവും ജോലി നൽകും, മുന്നൂറോളം ശാഖകൾ തുറക്കാൻ എസ്‌ബി‌ഐ